

ഡിജിറ്റല്‍ പ്രചാരണത്തിന് മാത്രം ചെലവാക്കിയത് 50 കോടിയിലേറെ
മുംബൈ : ജനുവരി 15-ന് നടക്കുന്ന നഗരസഭാ തിരഞ്ഞെടുപ്പിനായി ഡിസംബര്‍ പകുതി മുതല്‍ ജനുവരി ആദ്യംവരെ മഹാരാഷ്ട്രയില്‍ സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമുകളിലും ഗൂഗിളിലും പാര്‍ട്ടികള്‍ 50 കോടിയിലധികം രൂപ ചെലവഴിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
മഹാരാഷ്ട്രയിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ ഡിജിറ്റല്‍ പരസ്യങ്ങള്‍ക്കായി വലിയ തുകയാണ് മുടക്കുന്നത്.
നഗരപ്രദേശങ്ങളിലെ വോട്ടര്‍മാരെ സ്വാധീനിക്കുന്നതിന് ഓണ്‍ലൈന്‍ വഴി വലിയ പ്രചാരണമാണ് നടത്തുന്നത്. ബിജെപി മാത്രം കോടിയിലധികം രൂപയാണ് ഇതുവരെ ചെലവഴിച്ചിരിക്കുന്നത്.