ബോംബെ കേരളീയ സമാജം മാംഗല്യമേള നവംബര്‍ 29ന്

രാവിലെ 11 മുതല്‍ മാട്ടുംഗ കേരളഭവനത്തില്‍
Bombay Keraleeya Samajam 'Mangalya Mela' on November 29

ബോംബെ കേരളീയ സമാജം മാംഗല്യമേള

Updated on: 

മുംബൈ: ബോംബെ കേരളീയ സമാജം മാംഗല്യമേള നവംബര്‍ 29 ന് രാവിലെ 11 മുതല്‍ മാട്ടുംഗ കേരള ഭവനത്തില്‍ സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.

മുംബൈയിലും സമീപപ്രദേശങ്ങളിലുമുള്ള മുഴുവന്‍ മലയാളികളും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സമാജം ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. വിപുലമായ പങ്കാളിത്തം ഉണ്ടായാല്‍ മാത്രമേ കൂടുതല്‍ ആളുകളിലേക്ക് വിവരങ്ങള്‍ എത്തിക്കാനും സാര്‍വത്രികമായ സ്വീകാര്യതയും സാധ്യതയും ഉറപ്പാക്കാനും കഴിയുകയുള്ളൂ.

അതിനാല്‍ എല്ലാ വ്യക്തികളും സംഘടനകളും സമാജങ്ങളും ഈ ഉദ്യമത്തിന് പിന്തുണയും സഹകരണവും നല്‍കണമെന്ന് സമാജം അഭ്യര്‍ത്ഥിച്ചു. രജിസ്‌ട്രേഷനായി കേരള ഭവനം ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍: 8369349828.