ഗുരുദേവഗിരിയിൽ മഹാശിവരാത്രി ആഘോഷം, 15ന് ദിനരാത്ര പൂജ

രണ്ടു മണിക്കൂർ ഇടവിട്ട് മഹാമൃത്യുഞ്ജയ പൂജ
Mahashivratri celebration at Gurudevgiri

ഗുരുദേവഗിരിയിൽ മഹാശിവരാത്രി ആഘോഷം

Updated on

നവിമുംബൈ: മഹാശിവരാത്രിയോടനുബന്ധിച്ചു ഗുരുദേവഗിരിയിൽ വിപുലമായ ആഘോഷ പരിപാടികൾ. ഫെബ്രുവരി 15 നു പുലർച്ചെ 5നു നിർമാല്യം. തുടർന്ന് മഹാഗണപതി ഹോമം. 6 നു ഗുരുപൂജ, 6 .30 നു ഉഷഃപൂജ, തുടർന്ന് അഖണ്ഡ നാമജപ ആരംഭം. 6 .35 മുതൽ ഉച്ചയ്ക്ക് 2 വരെ അഭിഷേകം, അർച്ചന എന്നിവ നടക്കും .

11 നു മഹാമൃത്യുഞ്ജയ ഹോമം. 4 മുതൽ വീണ്ടും അഭിഷേകം, അർച്ചന എന്നിവ തുടങ്ങും. 6 .50 നു ഗുരുപൂജ. തുടർന്ന് ദീപാരാധന. 7 .30 നു വീണ്ടും മഹാ മൃത്യുഞ്ജയ ഹോമം, മഹാ ചതുർകാല പൂജ, വിശേഷാൽ ശിവരാത്രി പൂജ, രണ്ടു മണിക്കൂർ ഇടവിട്ട് മഹാമൃത്യുഞ്ജയ പൂജ എന്നിവയും ഉണ്ടായിരിക്കും.

16 നു പുലർച്ചെ 5 നു അഖണ്ഡനാമ ജപ സമർപ്പണം, കലശാഭിഷേകം. 7 മുതൽ പിതൃതർപ്പണം. 10 നു തിലഹവനം.

ഫോൺ: 7304085880 , 9892045445 ,9820165311

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com