വേള്‍ഡ് മലയാളി ഫെഡറേഷന്‍ ക്രിക്കറ്റ് ടൂര്‍ണമെന്‍റ് സംഘടിപ്പിക്കുന്നു

രജിസ്‌ട്രേഷന്‍ ഫീസ് 2000 രൂപ
World Malayali Federation organizes cricket tournament

വേള്‍ഡ് മലയാളി ഫെഡറേഷന്‍ ക്രിക്കറ്റ് ടൂര്‍ണമെന്‍റ് സംഘടിപ്പിക്കുന്നു

Freepik
Updated on

മുംബൈ: വേള്‍ഡ് മലയാളി ഫെഡറേഷന്‍ മഹാരാഷ്ട്ര സ്റ്റേറ്റ് കൗണ്‍സില്‍ ക്രിക്കറ്റ് ടൂര്‍ണമെന്‍റ് സംഘടിപ്പിക്കുന്നു. ടീമുകളുടെ രജിസ്ട്രേഷന്‍ ആരംഭിച്ചു.ഏപ്രില്‍ രണ്ടാം വാരത്തില്‍ നടക്കാനിരിക്കുന്ന ഈ മത്സരത്തില്‍ 16 ടീമുകള്‍ക്കാണ് അവസരം. 2000 രൂപയാണ് റജിസ്‌ട്രേഷന്‍ ഫീസ്.

ഡോംബിവ്ലിയില്‍ കസാറിയോ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തോടനുബന്ധിച്ചു നടക്കുന്ന ചടങ്ങില്‍ മഹാരാഷ്ട്ര ഗതാഗത മന്ത്രി പ്രതാപ് സര്‍നായിക് മുഖ്യാതിഥിയാകും.

എം. പി ശ്രീകാന്ത് ഷിന്‍ഡെ, എം എല്‍ എ രാജേഷ് മോറെ എന്നിവര്‍ പ്രത്യേക ക്ഷണിതാക്കളായിരിക്കും. ക്രിക്കറ്റ് താരം സുധിഷ് നായര്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com