കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിക്കുന്നു

നവംബര്‍ ഒന്നിന് രാവിലെ 10.30 മുതല്‍
Keralapiravi Day celebrations are being organized

കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിക്കുന്നു

Updated on

മീരാ റോഡ്: മലയാള ഭാഷ പ്രചാരണ സംഘം മീരാഭയന്ദര്‍ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിക്കുന്നു. 2026 നവംബര്‍ 1ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 3.00 വരെ മീരാ റോഡ് ഈസ്റ്റിലെ ഗാനസാമ്രാജ്ഞി ലതാ മങ്കേഷ്‌കര്‍ ഹാളിലാണ് ആഘോഷങ്ങള്‍ നടക്കുന്നത്.

കേരളത്തിന്റെ ഭാഷയും സംസ്‌കാരവും പൈതൃകവും കലകളും ജീവിതമൂല്യങ്ങളും പരിചയപ്പെടുത്തുന്ന രീതിയിലാണ് ചടങ്ങുകള്‍ ക്രമീകരിച്ചിരിക്കുന്നത്. മീരാഭയന്ദറിലെയും മുംബൈയിലെയും താനെയിലെയും മലയാളി സമൂഹത്തോടൊപ്പം വിവിധ ഭാഷക്കാരും സാംസ്‌കാരിക സഹോദരങ്ങളും ആഘോഷത്തില്‍ പങ്കാളികളാകും.

തെയ്യം, തോറ്റം, കോല്‍ക്കളി, നാടന്‍ മാപ്പിളപ്പാട്ട്, കഥകളി, ഓട്ടന്‍തുള്ളല്‍, ചാക്യാര്‍കൂത്ത്, കളരിപ്പയറ്റ്, പഞ്ചവാദ്യം, ചെണ്ടമേളം, തിരുവാതിരക്കളി, ഒപ്പന, മാര്‍ഗംകളി തുടങ്ങിയ പരമ്പരാഗത കലാരൂപങ്ങളുടെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന സാംസ്‌കാരിക കൂട്ടായ്മയായിരിക്കും ഇത്. വരുംതലമുറകള്‍ക്ക് പൈതൃകം കൈമാറുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 99878 53966, 99696 08881,

logo
Metro Vaartha
www.metrovaartha.com