മീരാ ഭയന്ദറില്‍ കേരളപിറവി ദിനാഘോഷം നടത്തും

രാവിലെ 10 മുതല്‍ ആഘോഷപരിപാടികള്‍

Kerala Piravi Day celebrations will be held in Mira-Bhayandar.

കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിക്കുന്നു

Updated on: 

മീരാഭയന്ദര്‍: മലയാള ഭാഷാ പ്രചാരണ സംഘം മീരാ ഭയന്ദര്‍ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കേരളപിറവി ആഘോഷമായ 'കേരളീയം 2026' നവംബര്‍ ഒന്നിന് മീരാ റോഡിലെ ലതാ മങ്കേഷ്‌കര്‍ ഹാളില്‍ നടക്കും. രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്ന് വരെ നീളുന്ന പരിപാടിയില്‍ സംഗീതം, നൃത്തം, ആയോധനകല എന്നിവയുള്‍പ്പെടെ വിവിധ കലാപരിപാടികള്‍ അരങ്ങേറും.

ഏഷ്യാനെറ്റ് സ്റ്റാര്‍ സിങ്ങര്‍ ഫെയിം ദില്‍രാജ് ഗോപി, കെ.എസ്. സ്വര്‍ണ എന്നിവരുടെ നേതൃത്വത്തിലുള്ള മ്യൂസിക് ബാന്‍ഡിന്റെ സംഗീതവിരുന്നാണ് പരിപാടിയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. മീരാ റോഡിലെ കലാകാരികള്‍ അവതരിപ്പിക്കുന്ന തിരുവാതിരക്കളിയും സിനിമാറ്റിക് ഡാന്‍സും വേദിയിലെത്തും. എ7 ഡാന്‍സ് അക്കാദമിയുടെ സിനിമാറ്റിക് ഡാന്‍സും വില്ല്യാപ്പിള്ളി ചൂരക്കൊടി കളരിസംഘത്തിന്റെ കളരിപ്പയറ്റ് പ്രദര്‍ശനവും ആഘോഷത്തിന് മാറ്റുകൂട്ടും.

logo
Metro Vaartha
www.metrovaartha.com