സിതാരയുടെ ഓണലാവ് സംഗീതനിശ ഞായറാഴ്ച്ച നവീ മുംബൈയില്‍

ചലച്ചിത്ര പിന്നണി ഗാനരംഗത്ത് തന്റേതായ ഇടം പതിപ്പിച്ചു കഴിഞ്ഞ സിതാര കൃഷ്ണകുമാര്‍ സ്റ്റേജ് ഷോകളില്‍ സംഗീത പ്രേമികളെ ആവേശത്തിരയിലേറ്റുന്ന ഗായികയാണ്
ഓണലാവ് സംഗീതനിശ - പോസ്റ്റർ
ഓണലാവ് സംഗീതനിശ - പോസ്റ്റർ
Updated on

നവിമുംബൈ: ഗായിക സിതാര കൃഷ്ണകുമാര്‍ നയിക്കുന്ന ഓണലാവ് സംഗീത നിശ ആഗസ്റ്റ് 20 ഞായർ മുംബൈയില്‍ അരങ്ങേറും. വാഷിയിലെ സിഡ്‌കൊ കണ്‍വെന്‍ഷന്‍ സെന്ററില്‍ വൈകീട്ട് 6.30നാണ് സിതാരയുടെ മ്യൂസിക് ബാന്‍ഡായ പ്രൊജക്ട് മലബാറിക്കസിന്റെ ലൈവ് ഷോ.

ആദ്യമായാണ് പ്രൊജക്ട് മലബാറിക്കസ് മുംബൈയില്‍ പാടാനെത്തുന്നത്. മീഡിയ - ഇവന്‍റ് മാനേജ്‌മെന്‍റ് ഗ്രൂപ്പായ കേരള ഇന്‍ഫോ മീഡിയയാണ് ഓണലാവ് മ്യൂസിക്ക് ഷോയുടെ സംഘാടകര്‍.

ചലച്ചിത്ര പിന്നണി ഗാനരംഗത്ത് തന്റേതായ ഇടം പതിപ്പിച്ചു കഴിഞ്ഞ സിതാര കൃഷ്ണകുമാര്‍ സ്റ്റേജ് ഷോകളില്‍ സംഗീത പ്രേമികളെ ആവേശത്തിരയിലേറ്റുന്ന ഗായികയാണ്. കഴിവുറ്റ കലാകാരന്മാരും സിതാരയോടൊപ്പം ചേരുമ്പോള്‍ ഓണലാവ് മ്യൂസിക് ഷോ കാണികള്‍ക്ക് ഏറ്റവും മികച്ച അനുഭവമായി മാറും. രാജ്യത്തും പുറത്തുമായി നിരവധി സ്റ്റേജ് ഷോകളുമായി സജീവമാണ് പ്രൊജക്ട് മലബാറിക്കസ് ബാന്‍ഡ്. വ്യത്യസ്തമായ ആലാപന ശൈലിയിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന പ്രിയ ഗായിക സിതാരയുടെ മ്യൂസിക്കല്‍ നൈറ്റ് മുംബൈ മലയാളികളുടെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 7208553198, 6235724909

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com