
തനിമ ഓണാഘോഷം
മുംബൈ: ഡോംബിവ്ലി തനിമ സാംസ്‌കാരികവേദി ഓണാഘോഷം നടത്തി. കനത്ത മഴയെ അവഗണിച്ച് അരങ്ങേറിയ മെഗാ കൈകൊട്ടിക്കളി ആവേശക്കാഴ്ചയായി. സാംസ്‌കാരിക സമ്മേളനത്തില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്‍ മഹാരാഷ്ട്ര സ്റ്റേറ്റ് കൗണ്‍സില്‍ പ്രസിഡന്‍റ് ഡോ. റോയ് ജോണ്‍ മാത്യു മുഖ്യാതിഥിയായിരുന്നു.
വിദ്യാഭ്യാസ മേഖലയിലെ പ്രമുഖനും, വേള്‍ഡ് മലയാളി ഫെഡറേഷന്‍ മഹാരാഷ്ട്ര സ്റ്റേറ്റ് കൗണ്‍സില്‍ പേട്രണുമായ ഡോ ഉമ്മന്‍ ഡേവിഡ്, മാധ്യമ പ്രവര്‍ത്തകന്‍ പ്രേംലാല്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. ഓണം പകര്‍ന്നാടുന്ന നന്മയും മാഹാത്മ്യവും ഉമ്മന്‍ ഡേവിഡ് വിശദീകരിച്ചു. തനിമ സാംസ്‌കാരിക വേദി പ്രസിഡന്‍റ് ബിജു രാജന്‍, സെക്രട്ടറി ശകുന്തള, ട്രഷറര്‍ മനോജ് എന്നിവര്‍ സംസാരിച്ചു.
സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരായ ഡോംബിവ്ലി കേരളീയ സമാജം പ്രസിഡന്റ് ഇ പി വാസു, ചെയര്‍മാന്‍ വര്‍ഗീസ് ഡാനിയല്‍, തുടങ്ങി പ്രദേശത്തെ മലയാളി സംഘടനാ പ്രതിനിധികളും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.പൂക്കള മത്സരത്തില്‍ വിജയിച്ച ടീമുകള്‍ക്കും കായിക മത്സരത്തിലെ വിജയികള്‍ക്കും സമ്മാനങ്ങള്‍ നല്‍കി.തുടര്‍ന്ന് തനിമ കുടുംബാംഗങ്ങള്‍ ചേര്‍ന്നവതരിപ്പിച്ച വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറി.