മുംബൈ: ഒ.എൻ.ജി.സി എംപ്ലോയീസ് മലയാളി സമാജം (OEMS) മുംബൈയുടെ ആഭിമുഖ്യത്തിൽ, ഒഎൻജിസിയുടെ ബികെസി ഓഫീസിൽ 'ഓണം 2024' ആഘോഷിച്ചു. ഒ.എൻ.ജി.സി യുടെ 'ചീഫ് വിജിലൻസ് ഓഫീസർ' രഞ്ജൻ പ്രകാശ് താക്കൂർ മുഖ്യ അതിഥിയായിരുന്നു.
ഒ.എൻ.ജി.സി മുംബൈ 'റീജിയണൽ ഓഫീസ് ഹെഡ്' , ബി. സി ഗോയെൽ , സമാജം പ്രസിഡന്‍റ് മനോജ് മോൻ രാജൻ ,വൈസ് പ്രസിഡന്‍റ് വിനോദ് കുമാർ, സെക്രട്ടറി പ്രീതേഷ് ബാബു , ജോയിന്‍റ് സെക്രട്ടറി ഷേർളി ഫിലിപ്പ് , കൾച്ചറൽ സെക്രട്ടറി ശരത് , ജോയിന്‍റ് കൾച്ചറൽ സെക്രട്ടറി, ഹണി എബ്രഹാം, ട്രഷറർ ബിനു, രക്ഷാധികാരികളായ എം ബി പിള്ളൈ , കെ മുരളീധരൻ അടക്കം ഒ എൻ ജി സിയിലെ മുതിർന്ന ഉദ്യോഗസ്ഥർ സന്നിതരായിരുന്നു .
തദവസരത്തിൽ വിവിധ കല പരിപാടികൾ , ഓണ സദ്യ തുടങ്ങിയവ വലിയ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കപ്പെട്ടു.