താനെ: കണ്ണൂർ ഫ്രണ്ട്സ് അസോസിയേഷന്‍ ഡോമ്പിവിലിയുടെ 34-മത് ഓണാഘോഷം സെപ്റ്റംബർ 22 ന് നടന്നു.രാവിലെ 10 മുതൽ ഡോംബിവലി വെസ്റ്റിൽ കുംഭാർഖാൻപാടയിലുള്ള തുഞ്ചൻ സ്‌മാരക ഹാളിൽ വച്ചാണ് ഓണാഘോഷം കൊണ്ടാടിയത്. മുഖ്യാതിഥി ആയ ഐ ഐ എം മുംബൈ പവായ് ഓഫീസർ സത്യനാഥൻ നമ്പ്യാരാണ് നിലവിളക്ക് കൊളുത്തി ഓണാഘോഷം ഉൽഘാടനം ചെയ്തത്.
സംഘടനക്ക് ആശംസ അർപ്പിക്കുന്നതിനൊപ്പം ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയട്ടെയെന്നും പുതു തലമുറകളും ഇതിലേക്ക് കടന്ന് വരാൻ സാഹചര്യം ഉണ്ടാകട്ടെ എന്നും തന്‍റെ പ്രസംഗത്തിൽ മുഖ്യാതിഥി സത്യനാഥൻ നമ്പ്യാർ പറഞ്ഞു. ഓണഘോഷതോടനുബന്ധിച്ച് നടന്ന വിവിധ കലാപരിപാടികളിൽ രംഗ പൂജ, കൈകൊട്ടി കളി, നൃത്ത നൃത്യങ്ങൾ, സിനിമാ ഗാനം, ഓണസദ്യ എന്നിവയും ഉണ്ടായിരുന്നു.