നവിമുംബൈ: ഖാർഘർ കേരള സമാജത്തിന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 29ന് ഖാർഘർ സെക്ടർ 5 ഇൽ ഉത്സവ് ചൗക്കിനടുത്തുള്ള ശ്രീ പാടിദാർ സമാജ് ഹാളിൽ വെച്ച് നടത്തപ്പെടുന്നു.
ആഘോഷത്തിന്‍റെ ഭാഗമായി ഇന്ന് രാത്രി 7 മണി മുതൽ - ഓണാഘോഷ വേദിയിൽ വച്ച് പൂക്കളമത്സരവും സംഘടിപ്പിക്കുന്നു. ഓണാഘോഷ ദിവസമായ സെപ്റ്റംബർ 29 ഞായറാഴ്ച്ച രാവിലെ 10 മണിക്ക് ചെണ്ടമേളത്തിന്‍റെയും താലപ്പൊലിയുടെയും അകമ്പടിയിൽ മാവേലിമന്നനെ വരവേൽക്കൽ, 10.30 മുതൽ സമാജം കലാവിഭാഗം അവതരിപ്പിക്കുന്ന വിവിധ കലാ പരിപാടികൾ. 11:00 മുതൽ ഓണസദ്യയും ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക :
പ്രദീപ് കുമാർ (പ്രസിഡന്‍റ്): 98926 00855
കെ.എൻ.മനോജ് (സെക്രട്ടറി): 81698 29133
സജേഷ് നമ്പ്യാർ (പ്രോഗ്രാം കമ്മിറ്റി കൺവീനർ): 99204 25374