
മാനസരോവര്‍ കാമോത്തേ മലയാളി സമാജത്തിന്‍റെ ഓണാഘോഷം
മുംബൈ: മാനസരോവര്‍ കാമോത്തേ മലയാളി സമാജത്തിന്‍റെ ഓണാഘോഷം കാമോത്തേ സെക്റ്റര്‍ 14 കരാടി സമാജ് ഹാളില്‍ വച്ച് നടന്നു. ഞായറാഴ്ച, ഒക്റ്റോബര്‍ പന്ത്രണ്ടിന് നടന്ന പരിപാടികള്‍ക്ക് കണ്‍വീനര്‍ പി.ബി. രാധാകൃഷ്ണന്‍ നേതൃത്വം നല്‍കി.
ഒഎന്‍ജിസി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ( പ്രൊഡക്ഷന്‍) എംപി ശശിധരന്‍ മുഖ്യാതിഥിയായിരുന്നു. മാവേലി വരവേല്‍പ്പ്, പൊതു സമ്മേളനം, വിഭവസമൃദ്ധമായ ഓണസദ്യ, സമാജം അംഗങ്ങളുടെ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍, ഭാഗ്യസമ്മാനങ്ങള്‍ എന്നിവയുണ്ടായിരുന്നു.
പ്രവാസ ലോകത്തെ മികച്ച അധ്യാപകര്‍ക്ക് നല്‍കി വരുന്ന ബോധി അധ്യാപക പുരസ്‌ക്കാരം 2025 ഇന്ത്യ വിഭാഗം വിജയിയായ സമാജത്തിന്‍റെ അദ്ധ്യാപിക നിഷ പ്രകാശിനെ ചടങ്ങില്‍ ആദരിച്ചു. പൂക്കള മത്സര വിജയികള്‍, കായിക വിഭാഗം ചാംപ‍്യന്മാര്‍, നീലക്കുറിഞ്ഞി മലയാളം ക്ലാസ് വിജയികള്‍, സമാജത്തിന്‍റെ മുതിര്‍ന്ന പൗരന്മാര്‍ എന്നിവരെ ആദരിച്ചു.