ശ്രദ്ധേയമായി പ്രതീക്ഷ ഫൗണ്ടേഷന്‍ ഓണാഘോഷം

കെ.ബി ഉത്തംകുമാര്‍ അധ്യക്ഷത വഹിച്ചു
 Onam celebration of the Pratheksha Foundation

പ്രതീക്ഷ ഫൗണ്ടേഷന്‍ ഓണാഘോഷം

Updated on

വസായ് : ഗണേശോത്സവമണ്ഡലുകള്‍ക്ക് സമ്മാനങ്ങള്‍ നല്‍കിയും, ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും ആശാവര്‍ക്കര്‍മാര്‍ക്കും ഓണക്കോടി വിതരണം ചെയ്തും ഓണാഘോഷത്തെ ജനകീയമാക്കി പ്രതീക്ഷ ഫൗണ്ടേഷന്‍. മലയാളികള്‍ക്കു പുറമെ തദ്ദേശീയരേയും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരേയും ഉള്‍ക്കൊള്ളിച്ചു സംഘടിപ്പിച്ച ഓണാഘോഷം മറ്റ് ഓണാഘോഷ പരിപാടികളില്‍ നിന്ന് വ്യത്യസ്തമായി.

ഫാ. ഡോ അലക്‌സാണ്ടര്‍ കൂടാരത്തില്‍,മെഡിക്കല്‍ ഓഫീസര്‍ ഡോ. അല്‍മാസ് ഖാന്‍, ബി ജെ പി ജില്ലാ സെക്രട്ടറി ബിജേന്ദ്രകുമാര്‍, മുതിര്‍ന്ന നേതാവ് ശേഖര്‍ ധുരി, ബി ജെ പി മേഖലാ വൈസ് പ്രസിഡണ്ട് ബി കൃഷ്ണകുമാര്‍, ട്രാന്‍സ്ജന്‍ഡര്‍ ആക്ടിവിസ്റ്റ് സ്വീറ്റി ബര്‍ണാഡ് എന്നിങ്ങനെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചടങ്ങില്‍ പങ്കെടുത്തു വസായ് ശബരി ഗിരി അയ്യപ്പക്ഷേത്രം ഓഡിറ്റോറിയത്തില്‍ പ്രതീക്ഷ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കെ ബി ഉത്തംകുമാറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മുന്‍ എം പി ഗോപാല്‍ ഷെട്ടി വസായ് എം എല്‍ എ സ്‌നേഹ ദുബെ പണ്ഡിറ്റ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

സിനിമാ താരങ്ങളായ അംബിക മോഹന്‍, പ്രമോദ് വെളിയനാട്, ഫാ: ഡോ : അലക്‌സാണ്ടര്‍ കൂടാരത്തില്‍, ഡോ സന്ദീപ് വിജയരാഘവന്‍, അര്‍ജുന്‍ സി വനജ്, ഗായത്രി എ, രാഗിണി മോഹന്‍, ഒ പ്രദീപ്, സെലിന്‍ സജി, ജ്യോതിഷ് നമ്പ്യാര്‍, അനില്‍കുമാര്‍, രത്‌നാകര്‍ മഹാലിംഗ ഷെട്ടി എസ് വാസുദേവ്, സി എച്ച് ബാലന്‍, സ്വീറ്റി ബര്‍ണാഡ് അനൂപ് പുഷ്പാംഗദന്‍ എ എം ദിവാകരന്‍ എന്നിവര്‍ പുരസ്‌ക്കാരങ്ങള്‍ ഏറ്റുവാങ്ങി.

ജീവന്‍ ഗൗരവ് പുരസ്‌ക്കാരം ഗോപാല്‍ ഷെട്ടിക്ക് സമ്മാനിച്ചു. രാധാകൃഷ്ണന്‍ നായരും സംഘവും അവതരിപ്പിച്ച വഞ്ചിപ്പാട്ട്, സുമ പൊതുവാളും സംഘവും അവതരിപ്പിച്ച തിരുവാതിര,വോയ്‌സ് ഓഫ് ഖാര്‍ഘറിന്റെ ഗാനമേള എന്നിവ ഉണ്ടായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com