റിവര്‍ വുഡ് പാര്‍ക്കില്‍ ഓണാഘോഷം നടത്തി

ഓണസദ്യയും ഒരുക്കിയിരുന്നു
Onam celebrations held at Riverwood Park

റിവര്‍ വുഡ് പാര്‍ക്കില്‍ ഓണാഘോഷം

Updated on

മുംബൈ: ഡോംബിവ്ലി ഈസ്റ്റിലെ റിവര്‍വുഡ് പാര്‍ക്കില്‍ ഓണാഘോഷം നടത്തി. ചെണ്ട മേളത്തിന്‍റെ അകമ്പടിയോടെ, മാവേലിയെ ആനയിക്കുകയും, മാവേലി നിലവിളക്ക് കൊളുത്തി ഈ വര്‍ഷത്തെ ഓണം ഉദ്ഘാടനം ചെയ്യുകയും ചെയ്തു.

കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാ പരിപാടികള്‍, വളരെ മികച്ചത് ആയിരുന്നു. ഒപ്പന, മാര്‍ഗം കളി, തിരുവാതിര, ഡാന്‍സ് തുടങ്ങിയ വ്യത്യസ്ത കലാപരിപാടികള്‍ അരങ്ങേറി.

ഇത്തവണത്തെ കലാ പരിപാടികള്‍ ആസൂത്രണം ചെയ്തു നടപ്പില്‍ വരുത്തിയത് റിവര്‍വുഡിലെ വനിതാ വിഭാഗമായിരുന്നു. ഓണസദ്യയും ഒരുക്കിയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com