
ഓണം ഓപ്പുലന്‍സ് റീല്‍സ് മത്സരം
നവിമുംബൈ:സീവുഡ്സ് മലയാളി സമാജം, നെക്സസ് മാളുമായി സഹകരിച്ച്, ഓണംഓപ്പുലന്‍സ്2025 ഓണാഘോഷങ്ങളുടെ ഭാഗമായി റീല്‍സ് മത്സരം സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 6 ന് നെക്സസ് സീവുഡ്സ് മാളില്‍ അരങ്ങേറുന്ന പൂക്കളവും കലാസന്ധ്യയേയും വിഷയമാക്കിയാണ് റീല്‍സ് മത്സരം.
സെപ്റ്റംബര്‍ ആറ് രാവിലെ പത്ത് മുതല്‍ വൈകിട്ട് പത്ത് മണി വരെ നെക്സസ് മാളില്‍ അരങ്ങേറുന്ന ആഘോഷത്തിമിര്‍പ്പുകള്‍ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പമുള്ള ഊര്‍ജ്ജസ്വലമായ ഓണ നിമിഷങ്ങള്‍ റീല്‍സിന്‍റെ വിഷയമാവാം.