

യുവാവ് സഹയാത്രികനെ കുത്തിക്കൊലപ്പെടുത്തി
file image
മുംബൈ: ലോക്കല്‍ ട്രെയിനില്‍ നിന്ന് ഇറങ്ങുന്നതിനിടെയുണ്ടായ തര്‍ക്കത്തിനിടെ യുവാവ് സഹയാത്രികനെ കുത്തിക്കൊലപ്പെടുത്തി. മലാഡ് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം.
മുംബൈ സ്വദേശിയായ കോളജ് പ്രഫസര്‍ അലോക് കുമാര്‍ സിങ്ങാണ് കൊല്ലപ്പെട്ടത്. സംഭവം നടന്ന് 12 മണിക്കൂറിനുള്ളില്‍ പൊലീസ് പ്രതിയെ പിടി കൂടി. ശനിയാഴ്ച വൈകിട്ടാണ് ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായത്.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് പ്രതിയെ കണ്ടെത്തിയത്.ട്രെയിനില്‍ വച്ചുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.