പ്രകോപനമായി ഇൻസ്റ്റഗ്രാം പോസ്റ്റ്: സംഘർഷം

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ മുപ്പതോളം പേരെ അറസ്റ്റ് ചെയ്തു. മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു
പ്രകോപനമായി ഇൻസ്റ്റഗ്രാം പോസ്റ്റ്: സംഘർഷം

അകോള: പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ചുള്ള ഇൻസ്റ്റഗ്രാം പോസ്റ്റിനു പിന്നാലെയുണ്ടായ സംഘർഷത്തിൽ ഒരു മരണം. ഇരു വിഭാഗങ്ങളും തമ്മിലുണ്ടായ സംഘർഷത്തിൽ 8 പേർക്ക് പരിക്കേറ്റു. 3 പേരുടെ നില ഗുരുതരമാണ്.

ശനിയാഴ്ചയാണ് അകോള നഗരത്തിൽ ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടായത്. ഇതിനു പിന്നാലെ പ്രദേശത്ത് 144 പ്രഖ്യാപിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ 30 ഓളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മറ്റുള്ളവർക്കായി തെരച്ചിൽ നടത്തുകയാണെന്നും പൊലീസ് പറഞ്ഞു. 120 പേർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മുഹമ്മദ് നബിയെ കുറിച്ചുള്ള ഇൻസ്റ്റഗ്രാം പോസ്റ്റാണ് പ്രകോപനത്തിനിടയാക്കിയത്. ആദ്യം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും പിന്നാലെ ഒരു വിഭാഗം അക്രമാസക്തമാവുകയായിരുന്നു. നിരവധി വാഹനങ്ങൾ കത്തിക്കുകയും പരസ്പരം കല്ലെറിയുകയും ചെയ്തു. ഇതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ നിന്നും പ്രവാചകനെക്കുറിച്ചുള്ള പോസ്റ്റ് ഡിലീറ്റ് ചെയ്തു. ഓൾഡ് സിറ്റി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com