വിഷവാതകം ചോര്‍ന്ന് ഒരാള്‍ മരിച്ചു; 18 പേര്‍ ആശുപത്രിയില്‍

സംഭവം ബുധനാഴ്ച വൈകിട്ട് വസായില്‍
One person dies in toxic gas leak, 18 hospitalized

വിഷവാതകം ചോര്‍ന്ന് ഒരാള്‍ മരിച്ചു; 18 പേര്‍ ആശുപത്രിയില്‍

Updated on

മുംബൈ: വസായ്-വിരാര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ വാട്ടര്‍ ടാങ്കില്‍ നിന്ന് ക്ലോറിന്‍ സിലിണ്ടര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് വിഷവാതകം പടര്‍ന്ന് ഒരാള്‍ മരിക്കുകയും 18 പേര്‍ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. ജലശുദ്ധീകരണത്തിനായി ഉപയോഗിക്കുന്ന ക്ലോറിന്‍ സിലിണ്ടറില്‍ നിന്നാണ് വാതകം ചോര്‍ന്നത്.

മണിക്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെടുന്ന വസായ് വെസ്റ്റിലെ ദിവാന്‍മാന്‍ ശ്മശാനത്തിന് സമീപം വൈകുന്നേരം അഞ്ച് മണിയോടെയാണ് അപകടം സംഭവിച്ചത്. സമീപ പ്രദേശങ്ങളിലുണ്ടായിരുന്ന ഒരു ഡസനിലധികം ആളുകളെ വിഷവാതകം ബാധിച്ചതായി റിപ്പോര്‍ട്ടുണ്ട്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഒരാള്‍ മരിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com