

ഉള്ളിക്കര്‍ഷകര്‍ മുംബൈ-ആഗ്ര ദേശീയപാത ഉപരോധിച്ചു
നാസിക്: മഹാവികാസ് അഘാഡി (എംവിഎ) നേതാക്കളുടെ നേതൃത്വത്തില്‍ ഉള്ളിക്കര്‍ഷകര്‍ മുംബൈ-ആഗ്ര ദേശീയപാത ഉപരോധിച്ചു. സര്‍ക്കാരിന്റെ സംഭരണവിലയ്‌ക്കെതിരേ പ്രതിഷേധപ്രകടനം നടത്തി. ഗതാഗതം തടസ്സപ്പെടുത്തിയതിനെത്തുടര്‍ന്ന് പൊലീസ് ഇടപെട്ട് പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തു.
ചില പ്രക്ഷോഭകര്‍ ദേശീയപാതയില്‍ കുടുങ്ങിയ വാഹനങ്ങളുടെ ടയറുകളുടെ കാറ്റഴിച്ചുവിട്ടു.
എന്‍.സി.പി. (എസ്പി.) എം.എല്‍.എ. രോഹിത് പവാര്‍, ശിവസേന (ഉദ്ധവ്) നേതാവ് അംബാദാസ് ദന്‍വെ, കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഹര്‍ഷവര്‍ധന്‍ സപ്കല്‍ എന്നിവരുള്‍പ്പെടെയുള്ള പ്രതിപക്ഷനേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാളവണ്ടിയില്‍ കയറി നേതാക്കള്‍ റാലി നയിച്ചു.