വോട്ടര്‍പട്ടികയില്‍ ഒരു കോടിയോളം വ്യാജവോട്ടര്‍മാരുണ്ടെന്ന് പ്രതിപക്ഷം
Mumbai
"മഹാരാഷ്ട്ര വോട്ടര്‍പട്ടികയില്‍ ഒരു കോടി വ്യാജന്മാർ"; ആരോപണവുമായി പ്രതിപക്ഷം
നവംബര്‍ ഒന്നിന് പ്രതിഷേധം
മുംബൈ : മഹാരാഷ്ട്രയിലെ വോട്ടര്‍പട്ടികയില്‍ ഏകദേശം ഒരുകോടിയോളം വ്യാജവോട്ടര്‍മാരുണ്ടെന്ന ആരോപണം തദ്ദേശതിരഞ്ഞെടുപ്പില്‍ പ്രചാരണമാക്കാന്‍ പ്രതിപക്ഷപാര്‍ട്ടികള്‍. സംശയാസ്പദമായ പേരുകള്‍ നീക്കണമെന്നാവശ്യപ്പെട്ട് നവംബര്‍ ഒന്നിന് മുംബൈയില്‍ സംയുക്തറാലി സംഘടിപ്പിക്കുമെന്ന് വിവിധ പ്രതിപക്ഷകക്ഷികള്‍ചേര്‍ന്ന് പ്രഖ്യാപിച്ചു.
ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവുത്ത്, എംഎന്‍എസ് നേതാവ് ബാലാനന്ദ് ഗാവ്കര്‍, എന്‍സിപി (എസ്പി) നേതാവ് ജയന്ത് പാട്ടീല്‍, കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ സാവന്ത് എന്നിവര്‍ചേര്‍ന്ന് നടത്തിയ പത്രസമ്മേളനത്തിലാണ് റാലി പ്രഖ്യാപിച്ചത്.