വയനാട് ദുരന്തത്തിൽ അനുശോചന യോഗം സംഘടിപ്പിച്ച് താനെയിൽ വിവിധ സംഘടനകൾ
Mumbai
വയനാട് ദുരന്തം: അനുശോചന യോഗം സംഘടിപ്പിച്ച് താനെയിലെ വിവിധ സംഘടനകൾ
ഇന്ന് വൈകുന്നേരം 7.30 ന് വാഗ്ലെ എസ്റ്റേറ്റ് ശ്രീനഗർ റോയൽ ടവറിൽ താനെ നായർ വെൽഫെയർ അസോസിയേഷൻ ഹാളിൽ വെച്ചാണ് യോഗം
താനെ: വയനാട് ദുരന്തത്തിൽ മരണപ്പെട്ടവർക്ക് ദുഖവും അനുശോചനവും രേഖപെടുത്താനായി താനെയിലെ വിവിധ മലയാളി സംഘടനകളുടെ യോഗം ഇന്ന് ചേരുന്നു.
നായർ വെൽഫെയർ അസ്സോസിയേഷൻ താനെ, മുംബൈ മലയാളി സമാജം ശാന്തി നഗർ , വാഗ്ളെഎസ്റ്റേറ്റ് മലയാളി അസോസിയേഷൻ,ശ്രീനാരായണ മന്ദിരസമിതി ശ്രീനഗർ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് അനുശോചന യോഗം ചേരുന്നത്.
ഇന്ന് വൈകുന്നേരം 7.30 ന് വാഗ്ലെ എസ്റ്റേറ്റ് ശ്രീനഗർ റോയൽ ടവറിൽ താനെ നായർ വെൽഫെയർ അസോസിയേഷൻ ഹാളിൽ വെച്ചാണ് യോഗം ചേരുന്നത്. യോഗത്തിൽ എല്ലാ മലയാളികളും പങ്കെടുക്കണമെന്ന് സംഘടനാ പ്രതിനിധികൾ അറിയിച്ചു.