

സലീല്‍ ചൗധരി
താനെ: കല്യാണ്‍ സാംസ്കാരിക വേദിയുടെ പ്രതിമാസ പരിപാടിയില്‍ പ്രശസ്ത സംഗീത സംവിധായകന് സലീല്‍ ചൗധരിയുടെ അനുസ്മരണം സംഘടിപ്പിക്കുന്നു.15ന് വെകിട്ട് 4:30-ന് ഈസ്റ്റ് കല്യാണ്‍ കേരളസമാജം ഹാളിലാണ് പരിപാടി നടത്തുന്നത്.
രമേഷ് നാരായണന് അനുസ്മരണ പ്രഭാഷണം നടത്തും. മുംബൈയിലെ യുവ ഗായകര്‍ അണിനിരക്കുന്ന 'സലീല്‍ ദാ പാട്ടോര്‍മ്മ' എന്ന കരോക്കെ ഗാനമേളയും അരങ്ങേറും.