സാഹിത്യസായാഹ്നം മാര്‍ച്ച് 8ന്

സുരേഷ് വര്‍മ്മ മുഖ്യാതിഥിയാകും

Literary evening on March 8th

പ്രതിമാസ സാഹിത്യസായാഹ്നം

Updated on

മുംബൈ: ഡോംബിവ്ലി കേരളീയ സമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സാഹിത്യസായാഹ്നം മാര്‍ച്ച് 8ന് വൈകിട്ട് 4.30ന് സമാജം ഹാളില്‍ നടക്കും. മുംബൈയുടെ പ്രിയ കഥാകാരന്‍ സുരേഷ് വര്‍മ്മ മുഖ്യാതിഥിയായി പങ്കെടുക്കും.

എന്‍റെ കഥകളും കാലവും എന്ന വിഷയത്തില്‍ വര്‍മ്മയുടെ പ്രഭാഷണവും തുടര്‍ന്ന് നടക്കുന്ന അനുബന്ധ ചര്‍ച്ചകളില്‍ സാഹിത്യവും കാലബോധവും തമ്മിലുള്ള ബന്ധം, നഗരജീവിതം കഥകളെ എങ്ങനെ സ്വാധീനിക്കുന്നു തുടങ്ങിയ വിഷയങ്ങളില്‍ ചർച്ച നടക്കും.

ഇന്ത്യാ ടുഡെ മാനേജിങ് എഡിറ്റര്‍ എം.ജി.അരുണ്‍ അധ്യക്ഷത വഹിക്കും.

logo
Metro Vaartha
www.metrovaartha.com