വാഷി കേരള ഹൗസിന് മുന്നില്‍ ധര്‍ണ നടത്തി

ഇന്‍ഷുറന്‍സ് പദ്ധതിയുടെ പ്രീമിയം വര്‍ധനവ് പിന്‍വലിക്കണമെന്നാണ് ആവശ്യം
A protest was held in front of Kerala House.

വാഷി കേരള ഹൗസിന് മുന്നില്‍ ധര്‍ണ നടത്തി

Updated on: 

നവിമുംബൈ: നോര്‍ക്ക കെയര്‍ പ്രവാസി ഇന്‍ഷുറന്‍സ് പദ്ധതിയുടെ പ്രീമിയം വര്‍ധനവ് പിന്‍വലിക്കുക, പ്രവാസി ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക ഉടന്‍ വിതരണം ചെയ്യുക, പെന്‍ഷന്‍ വിതരണത്തിലെ അപാകതകള്‍ പരിഹരിച്ച് എല്ലാ മാസവും കൃത്യമായ തീയതിയില്‍ പെന്‍ഷന്‍ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരളീയ കേന്ദ്ര സംഘടനയുടെ നേതൃത്വത്തില്‍ വിവിധ മലയാളി സംഘടനകളെ അണിനിരത്തി വാഷി കേരള ഹൗസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. കേരളീയ കേന്ദ്ര സംഘടന പ്രസിഡന്‍റ് ടി.എന്‍. ഹരിഹരന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു.

കെകെഎസ് ജനറല്‍ സെക്രട്ടറി മാത്യു തോമസ് സ്വാഗതം ആശംസിച്ചു. വിവിധ മലയാളി സംഘടനകളെ പ്രതിനിധീകരിച്ച് ശ്രീകാന്ത് നായര്‍, ആത്മ പ്രസിഡന്റ് ശശികുമാര്‍ നായര്‍, ഖാര്‍ഘര്‍ കേരള സമാജം പ്രസിഡന്റ് പ്രദീപ് കുമാര്‍, ഉല്‍വാ മലയാളി സമാജം പ്രസിഡന്റ് ഷൈജാ ബിജു ഭാസി, ഭൂപേഷ് ബാബു, കെകെഎസ് വൈസ് പ്രസിഡന്റ് സുരേന്ദ്ര ബാബു, വസായ് ഈസ്റ്റ് സമാജം പ്രസിഡന്റ് കെ.ആര്‍. രവി, പനവേല്‍ മലയാളി സമാജം സെക്രട്ടറി സണ്ണി മാത്യു, സാമൂഹ്യപ്രവര്‍ത്തകന്‍ കെ.കെ. പ്രകാശന്‍, മലയാളം മിഷന്‍ മുംബൈ ചാപ്റ്റര്‍ പ്രസിഡന്റ് ആര്‍.ഡി. ഹരികുമാര്‍, കേരള പീപ്പിള്‍സ് എജുക്കേഷന്‍ സൊസൈറ്റി ജനറല്‍ സെക്രട്ടറി പവിത്രന്‍ കണ്ണോത്ത്, മലയാള ഭാഷാ പ്രചാരണ സംഘം പ്രതിനിധി രാജന്‍ നായര്‍, ബോയ്സര്‍ സമാജം പ്രതിനിധി സലീലന്‍, മീരാ റോഡ് മലയാളി സമാജം വൈസ് പ്രസിഡന്റ് കെ. കുഞ്ഞികൃഷ്ണന്‍, ഫോര്‍ട്ട് കൊളാബാ മലയാളി സമാജത്തിന്റേയും കേരള മുസ്ലിം ജമായത്തിന്റേയും പ്രതിനിധിയായ ടി.വി.കെ. അബ്ദുള്ള, രഘുനാഥന്‍ നായര്‍, പ്രോഗ്രസീവ് ആര്‍ട്സ് ഭാരവാഹി ജീവരാജന്‍, അംബര്‍നാഥ് മലയാളി സമാജം സെക്രട്ടറി രതീഷ് തയ്യില്‍, രാജശ്രീ മോഹന്‍, മിനി അനില്‍ പ്രകാശ്, കോപ്പര്‍ഖൈര്‍ണെ മലയാളി സമാജം മുന്‍ പ്രസിഡന്റ് എ.പി. ബാബു, എം.വി. ബാബുരാജ്, ഡോംബിവിലി പ്രതിനിധി മോഹനന്‍ നായര്‍, ജനാര്‍ദ്ദനന്‍, കെ.കെ.എസ്. വൈസ് പ്രസിഡന്റ് സി.എന്‍. ബാലകൃഷ്ണന്‍, നല്ലസോപ്പാര മലയാളി സമാജം സെക്രട്ടറി രാജേഷ് നാരായണന്‍, എഴുത്തുകാരന്‍ സുരേഷ് തുളസി തുടങ്ങിയവര്‍ സംസാരിച്ചു.