
ഗോവ വരെ ഇനി കാറുമായി ട്രെയിനില്‍ പോകാം
മുംബൈ: കൊങ്കണ്‍ പാതയിലെ യാത്രയില്‍ ഗോവ വരെ ഇനി കാറുമായി ട്രെയിനില്‍ പോകാം. മഹാരാഷ്ട്രയിലെ കൊലാഡില്‍ നിന്ന് ഗോവയിലെ വെര്‍ണ വരെയാണ് ഈ അവസരം ഒരുക്കിയിരിക്കുന്നത്. ഓഗസ്റ്റ് 23ന് പദ്ധതി ആരംഭിക്കും.
മുംബൈയില്‍ നിന്ന് ഗോവയില്‍ അവധി ആഘോഷിക്കാന്‍ പോകുന്നവര്‍ക്കും ഇതോടെ സ്വന്തം കാര്‍ ഉപയോഗിക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്.
മുംബൈയില്‍ നിന്ന് ട്രെയിനില്‍ കാറ് കൊണ്ടു പോകുന്നത് വഴി കാറോടിച്ചു പോകുന്നതിലെ മടുപ്പ് ഒഴിവാക്കാം, റോഡിലെ അപകട സാധ്യതകളും മലിനീകരണവും കുറയ്ക്കാം, ഗോവയിലും കൊങ്കണ്‍ മേഖലകളില്‍ കുടുംബ വീടുള്ളവര്‍ക്ക് അവധിക്കു പോകുമ്പോഴും അവിടെ സ്വന്തം വാഹനം ഉപയോഗിക്കാം എന്നതൊക്കെയാണ് പദ്ധതിയുടെ നേട്ടം.
12 മണിക്കൂറാണ് ഈ സേവനം നല്‍കുന്ന റോ റോ ട്രെയിന്‍ കൊലാഡില്‍ നിന്നു ഗോവയില്‍ എത്താന്‍ എടുക്കുക