ഉള്‍വേ കേരള സമാജത്തിന്‍റെ ഓണാഘോഷത്തില്‍ പ്രസീത ചാലക്കുടിയുടെ സംഗീത വിരുന്ന്

ഓണാഘോഷം സെപ്റ്റംബര്‍ 14ന്
Praseeda Chalakudy's musical feast at the Onam celebrations of Ulve Kerala Samajam

ഉള്‍വേ കേരള സമാജത്തിന്‍റെ ഓണാഘോഷത്തില്‍ പ്രസീത ചാലക്കുടിയുടെ സംഗീത വിരുന്ന്

Updated on

നവിമുംബൈ: ഉള്‍വേ കേരള സമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ വിപുലമായ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നു. 'ഹൃദ്യം പൊന്നോണം 2025' എന്ന ആഘോഷ പരിപാടി സെപ്റ്റംബര്‍ 14 ന് രാവിലെ 9 ന് ആരംഭിക്കും. ഉള്‍വേ സെക്ടര്‍ 19 ബി യിലെ ബാമണ്‍ ഡോംഗ്രി റെയില്‍വേ സ്റ്റേഷനു സമീപത്തെ ഭൂമിപുത്ര ഭവനിലാണ് പരിപാടികള്‍ അംഗങ്ങള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ക്കു പുറമേ സൗഹൃദ വടം വലിയും ഉണ്ടാകും. വിഭവസമൃദ്ധമായ ഓണസദ്യയും വിളമ്പും.

പ്രശസ്ത നാടന്‍ പാട്ടു കലാകാരി പ്രസീത ചാലക്കുടിയും സംഘവും അവതരിപ്പിക്കുന്ന സംഗീത വിരുന്നാണ് ഓണാഘോഷ പരിപാടിയുടെ മുഖ്യാകര്‍ഷണം.

മലയാളി കൂട്ടായ്മക്കൊപ്പം മഹാരാഷ്ട്രയിലെ പ്രമുഖ വ്യക്തിത്വങ്ങളും വിശിഷ്ടാതിഥികളായി ഓണാഘോഷത്തില്‍ സംബന്ധിക്കുമെന്നു ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്ന സമാജത്തിന്‍റെ ഭാരവാഹികള്‍ അറിയിച്ചു .

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com