പഹല്‍ഗാം ഭീകരാക്രമണം: അനുശോചന യോഗം

രാത്രി 7:30ന് നായര്‍ വെല്‍ഫെയര്‍ അസ്സോസിയേഷന്‍ ഓഫീസില്‍

Pahalgam terror attack:today Condolences meeting

പഹല്‍ഗാം ഭീകരാക്രമണം

Updated on

മുംബൈ: പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുവാനും, പരിക്കേറ്റവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുവാനുമായി ശനിയാഴ്ച രാത്രി 7:30ന് ഡോംബിവ്‌ലി നായര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫിസില്‍ അനുശോചന യോഗം നടത്തും.

മഹാരാഷ്ട്രയില്‍ നിന്ന് 6 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഡോംബിവ്‌ലിയില്‍ മരിച്ച മൂന്ന് പേരുടെയും മൃതദേഹം സംസ്‌കരിച്ച വെള്ളിയാഴ്ച പ്രദേശവാസികള്‍ ബന്ദ് ആചരിച്ചിരുന്നു.

രണ്ടായിരത്തോളം വിനോദസഞ്ചാരികളാണ് കശ്മീരില്‍ കുടുങ്ങിയത്. ഇവരെയെല്ലാം വെള്ളിയാഴ്ചയോടെ തിരിച്ചെത്തിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com