ചിത്രകാരനും കവിയുമായ ടി.കെ. മുരളീധരന്‍റെ ചിത്രപ്രദർശനം ആരംഭിച്ചു

Painter and poet T.K. Muralidharan's painting exhibition
ചിത്രകാരനും കവിയുമായ ടി.കെ. മുരളീധരന്‍റെ ചിത്രപ്രദർശനം ആരംഭിച്ചു
Updated on

മുംബൈ: മുംബൈ ചിത്രകാരനും കവി യുമായ ടി.കെ. മുരളീധരന്‍റെ ചിത്രപ്രദർശനം ജഹാംഗീർ ആർട്ട് ഗാലറി നമ്പർ മൂന്നിൽ ഡിസംബർ 3 രാവിലെ 11 മണി മുതൽ ആരംഭിച്ചു. ഡിസംബർ 9 വരെ പ്രദർശനം നടക്കും. 'നെക്സ്റ്റ് സ്റ്റേഷൻ ഘാട്കോപർ' എന്ന് നാമകരണം ചെയ്ത സോളോ എക്സിബിഷനിൽ മുരളീധരൻ വരച്ച വിവിധ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നുണ്ട്.

മലപ്പുറം ജില്ലയിലെ പുഴക്കാട്ടിരിയിൽ ജനിച്ച മുരളീധരൻ 1994 മുതൽ മുംബൈ ഘാട്കോപറിൽ തുണിത്തരങ്ങളിൽ ഹാൻഡ് പെയിന്റ്റിങ് ഡിസൈൻ ചെയ്തു കൊടുക്കുന്ന സ്ഥാപനം നടത്തിവരുന്നു. നഗരത്തിന്‍റെ ഇരുണ്ടമുഖങ്ങളും ഭ്രമാത്മക കാഴ്ചകളുമൊക്കെ തന്‍റെ കവിത കളിലും ചിത്രങ്ങളിലും വിഷയമാക്കിവരുന്ന മുരളീധരൻ 2007-ൽ തുടങ്ങി ഇന്ത്യയിലെ വിവിധയിടങ്ങളിലെ ഗാലറികളിൽ സോളോ, ഗ്രൂപ്പ് ചിത്രപ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്.

മലയാളത്തിലെ ആനുകാലികങ്ങളിൽ കവിതകൾ എഴുതാറുള്ള മുരളീധൻ നേത്രാവതി (2005), അഴൽനദികൾ (2015) എന്നിങ്ങനെ 2 കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുംബൈയിലെ ജഹാംഗീർ ആർട്ട് ഗാലറിയിൽ 2009-ലും 2012-ലും 2015-ലും എറണാകുളം ദർബാർ ഹാൾ ആർട്ട് ഗാലറിയിൽ 2013-ലും ചിത്രപ്രദർശനം നടത്തിയിട്ടുണ്ട്. വിവരങ്ങൾക്ക്: 9821182560.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com