
ആപ്പിള്‍
മുംബൈ: തുര്‍ക്കിയില്‍നിന്നുള്ള ആപ്പിള്‍ ഇറക്കുമതി നിര്‍ത്താന്‍ പുണെയില്‍നിന്നുള്ള പഴക്കച്ചവടക്കാര്‍ തീരുമാനിച്ചതിനുപിന്നാലെ വ്യാപാരിക്ക് പാക്കിസ്ഥാനില്‍നിന്ന് ഭീഷണി. ശബ്ദസന്ദേശം ലഭിച്ചതിനെത്തുടർന്നു നൽകിയ പരാതിയില്‍ പുണെ പൊലീസ് കേസെടുത്തു.
എപിഎംസി മാര്‍ക്കറ്റിലെ വ്യാപാരിയായ സുയോഗ് ഷിന്‍ഡെയാണ് പരാതി നല്‍കിയത്. ആദ്യം ഫോണിലേക്ക് കോളുകള്‍ വരുകയായിരുന്നുവെന്നും, ഫോണ്‍ എടുക്കാതിരുന്നപ്പോള്‍ ശബ്ദസന്ദേശം ലഭിച്ചതായും പരാതിയില്‍ പറയുന്നു.
സന്ദേശം ഇന്ത്യയെ അധിക്ഷേപിക്കുന്നതും പാക്കിസ്ഥാനെയും തുര്‍ക്കിയെയും പുകഴ്ത്തുന്നതുമായിരുന്നു. ഇതിനുമറുപടിയായി തിരികെ ശബ്ദസന്ദേശം അയച്ചതായി ഷിന്‍ഡെ പറഞ്ഞു.