നവിമുംബൈയില്‍ പാക്കിസ്ഥാനി വനിത കൊല്ലപ്പെട്ട നിലയില്‍

ആറു മാസമായി ഖാര്‍ഘറില്‍ വാടകയ്ക്ക് താമസിച്ചിരുന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്
Pakistani woman found murdered in Navi Mumbai

നവിമുംബൈയില്‍ പാകിസ്താനി വനിത കൊല്ലപ്പെട്ട നിലയില്‍

Updated on

നവിമുംബൈ: പാക്കിസ്ഥാനി വനിതയെ നവിമുംബൈയിലെ ഖാര്‍ഘറില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഏറെക്കാലമായി ഇവിടെ വാടകയ്ക്ക് താമസിക്കുന്ന സ്വപ്നയെ ഭര്‍ത്താവ് സഞജയ് ദേവാണ് കൊലപ്പെടുത്തിയത്. ഇതിന് ശേഷം ഇയാള്‍ ജീവനൊടുക്കി.

കഴുത്തിലും പുറകിലും തോളിലും ഒന്നിലധികം കുത്തേറ്റു. അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ചാണ് കുത്തിയത്. കുട്ടികള്‍ സ്‌കൂളില്‍ പോയിരുന്ന സമയത്താണ് സംഭവം. കുട്ടികള്‍ തിരിച്ചെത്തിയപ്പോള്‍ ആരും വാതില്‍ തുറക്കുന്നില്ലായിരുന്നു. വിവരം അറിഞ്ഞ അയല്‍ക്കാര്‍ എത്തുകയും പിന്നീട് ഖാര്‍ഘറില്‍ താമസിക്കുന്ന ഇരയുടെ സഹോദരിയെ വിളിക്കുകയും ചെയ്തു.

അവര്‍ വീട് തുറന്നപ്പോള്‍ ഇരുവരും രക്തത്തില്‍ കുളിച്ചു കിടക്കുന്നതാണ് കണ്ടത്. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും ആറു മാസക്കാലമായിഇവിടെ വാടകയ്ക്ക് താമസിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com