പന്‍വേല്‍ മലയാളി സമാജം അത്തപ്പൂക്കള മത്സരം 7ന്

ഒന്നാം സമ്മാനം 25000 രൂപ.
Panvel Malayali Samajam Attapookkala competition on 7th

അത്തപ്പൂക്കള മത്സരം

Updated on

നവിമുംബൈ: പന്‍വേല്‍ മലയാളി സമാജം ഈ വര്‍ഷത്തെ ഓണാഘോഷങ്ങളുടെ ഭാഗമായി 14മത് ഓണപ്പൂക്കള മത്സരം നടത്തുന്നു. സെപ്റ്റംബര്‍ 7 ന് ന്യൂ പന്‍വേല്‍ സെക്ടര്‍ 6 ല്‍ പ്ലോട്ട് നമ്പര്‍ 113ലെ ആദ്യ ക്രാന്തിവീര്‍ വാസുദേവ് ബല്‍വന്ത് ഫഡ്ക്കെ വിദ്യാലയത്തില്‍ വച്ച് രാവിലെ 10 മണി മുതലാണ് മത്സരം.

ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്ന ടീമുകള്‍ക്ക് യഥാക്രമം 25000,15000,10000 രൂപയുടെ ക്യാഷ് പ്രൈസും ട്രോഫികളും സെപ്റ്റംബര്‍ 28നു നടക്കുന്ന ഓണാഘോഷത്തില്‍ വച്ച് സമ്മാനിക്കും. പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും പ്രോത്സാഹന സമ്മാനവും നല്കുന്നതാണ്.

മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന ടീമുകള്‍ സമാജം ഓഫീസുമായോ ജനറല്‍ കണ്‍വീനര്‍ സതീഷ് നായര്‍ (9920045387)/ കണ്‍വീനര്‍ സോമരാജന്‍ 98212 28986/ ജോയിന്‍റ് കണ്‍വീനര്‍ കെ എ ജോസഫ് 9820429372 ജയനാരായണന്‍ 9552577519 എന്നിവരുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 31 ന് മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്യണം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com