
പന്‍വേല്‍ മലയാളി സമാജം ഓണാഘോഷം
നവിമുംബൈ: പന്‍വേല്‍ മലയാളി സമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ നടന്ന ഓണാഘോഷ പരിപാടികള്‍ നടത്തി. സാംസ്‌കാരിക സമ്മേളനത്തില്‍ കവിയും മുംബൈയിലെ മുതിര്‍ന്ന സാംസ്‌കാരിക പ്രവര്‍ത്തകനുമായ ജി. വിശ്വനാഥന്‍, പ്രമുഖ നര്‍ത്തകിയും എഴുത്തുകാരിയുമായ നിഷ ഗില്‍ബര്‍ട്ട്, നോര്‍ക്ക ഡെവലപ്പ്‌മെന്‍റ് ഓഫീസര്‍ എസ്. റഫീഖ് എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. മികച്ച മലയാളം അധ്യാപികയായി കേരള സര്‍ക്കാര്‍ തെരഞ്ഞെടുത്ത നിഷ പ്രകാശിനെ ചടങ്ങില്‍ ആദരിച്ചു.
വനിതകളുടെയും കുട്ടികളുടെയും സജീവ പങ്കാളിത്തം ഓണാഘോഷ പരിപാടികള്‍ക്ക് ആവേശം പകര്‍ന്നു. പ്രസിഡന്‍റ് ടി. എന്‍. ഹരിഹരന്‍, സെക്രട്ടറി സണ്ണി മാത്യു, ജനറല്‍ കണ്‍വീനര്‍ സതീഷ് നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ സോമരാജന്‍, കെ. എ. ജോസഫ്, സന്ധ്യ വിനോദ് (വനിതാ വിഭാഗം), ജോളി തോമസ് എന്നിവരാണ് ഏകോപനം നിര്‍വഹിച്ചത്. ചടങ്ങില്‍ പൂക്കള മത്സരത്തില്‍ പങ്കെടുത്ത ടീമുകള്‍ക്കുള്ള സമ്മാന വിതരണവും നടന്നു.