passenger organizations protest against late running of local trains
ലോക്കൽ ട്രെയിനുകളുടെ വൈകി ഓട്ടത്തിൽ പ്രതിഷേധിച്ച് യാത്രക്കാരുടെ സംഘടനകൾ

ലോക്കൽ ട്രെയിനുകൾ വൈകി ഓടുന്നു; പ്രതിഷേധിച്ച് യാത്രക്കാരുടെ സംഘടനകൾ

ലോക്കൽ ട്രെയിൻ സർവീസുകളുടെ കാലതാമസത്തെ കുറിച്ച് യാത്രക്കാർ ആശങ്ക പ്രകടിപ്പിച്ചതായി സംഘടനാ ഭാരവാഹികൾ അറിയിച്ചു
Published on

മുംബൈ: ലോക്കൽ ട്രെയിനുകൾ വൈകി ഓടുന്നതും അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് യാത്രക്കാരുടെ വിവിധ സംഘടനകൾ പ്രതിഷേധം സംഘടിപ്പിച്ചു. ലോക്കൽ ട്രെയിൻ സർവീസുകളുടെ കാലതാമസത്തെ കുറിച്ച് യാത്രക്കാർ ആശങ്ക പ്രകടിപ്പിച്ചതായി സംഘടനാ ഭാരവാഹികൾ അറിയിച്ചു.

ലോക്കൽ ട്രെയിൻ ഇടയ്ക്കിടെ റദ്ദാക്കുകയും , സമയക്രമം പാലിക്കാത്തതിലും അഡിഷനൽ സിഎസ്റ്റി- താനെ , സിഎസ്റ്റി- കല്യാൺ, സി എസ്റ്റി- അംമ്പർനാഥ്, സിഎസ്റ്റി- ബദലാപുർ, സിഎസ്റ്റി - കർജത് എന്നി സബർബൻ സ്ഥലങ്ങളിലേക്ക് പുതിയ സർവിസ് ആരംഭിക്കണമെന്നും സംഘടനാ പ്രതിനിധികൾ ആവശ്യപെട്ടു.

ഇതിനായി താനെ സ്റ്റേഷൻ മാനേജർക്ക് നിവേദനം സമർപ്പിച്ചതായി ATMA (All Thane Malayalee Association) പ്രസിഡന്‍റ് ശശികുമാർ നായർ അറിയിച്ചു.പ്രതിഷേധ സുചകമായി വെള്ള വസ്ത്രവും കൈയ്യിൽ കറുത്ത റിബണും കെട്ടിയാണ് വിവിധ മധ്യ റെയിൽവേ സ്റ്റേഷനിൽ ഇന്ന് രാവിലെ മുതൽ പ്രതിഷേധം സംഘടിപ്പിച്ചത്.

logo
Metro Vaartha
www.metrovaartha.com