

നവിമുംബൈ വിമാനത്താവളത്തില്‍ പാസഞ്ചര്‍ ട്രയല്‍ വിജയകരമായി നടത്തി
മുംബൈ: ഡിസംബര്‍ 25 ന് വിമാനങ്ങള്‍ പറന്നുയരാനിരിക്കെ നവിമുംബൈ വിമാനത്താവളത്തില്‍ പാസഞ്ചര്‍ ട്രയല്‍ വിജയകരമായയി പൂര്‍ത്തിയാക്കി. രണ്ട് ദിവസമായി നടത്തിയ ട്രയല്‍ വിജയമായിരുന്നുവെന്ന് വിമാനത്താവളം അധികൃതര്‍ പറഞ്ഞു.
സിഐഎസ്എഫ്, എല്‍ആന്റ്ടി ജീവനക്കാര്‍, മറ്റ് സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ യാത്രക്കാരായി നിന്നുകൊണ്ടുള്ള ട്രയലില്‍ സുരക്ഷാ പരിശോധന, ചെക്ക് ഇന്‍ സംവിധാനം, ലഗേജ് പരിശോധന എന്നിവ തുടങ്ങി വിമാനത്താവളത്തില്‍ വേണ്ടുന്ന എല്ലാ കാര്യങ്ങളും ഫലപ്രദമായി നടക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനായിരുന്നു ട്രയല്‍
25 ന് ആകാശ, എയര്‍ ഇന്ത്യ, ഇന്‍ഡിഗോ എന്നീ കമ്പനികളാണ് നവിമുംബൈ വിമാനത്താവളത്തില്‍നിന്ന് സര്‍വീസുകള്‍ ആരംഭിക്കുന്നത്. ആദ്യഘട്ടത്തില്‍ തന്നെ കേരളത്തിലേക്ക് സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.