സുധീര്‍ പന്താവൂര്‍ പുരസ്‌കാരം സീല്‍ ആശ്രമ സ്ഥാപകനും ഡയറക്റ്ററുമായ പാസ്റ്റര്‍ കെ.എം.ഫിലിപ്പിന്

സുധീര്‍ പന്താവൂരിന്‍റെ ബന്ധുമിത്രാദികള്‍ പങ്കെടുത്തു.
Pastor K.M. Philip, founder and director of Seal Ashram

സീല്‍ ആശ്രമ സ്ഥാപകനും ഡയറക്ടറുമായ പാസ്റ്റര്‍ കെ.എം.ഫിലിപ്പിന്

Updated on

മുംബൈ: ഡോംബിവിലിയിലെ മലയാളീ സംഘടനകളുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന സുധീര്‍ പന്താവൂരിന്‍റെ സ്മരണാര്‍ത്ഥം കുടുംബം ഏര്‍പ്പെടുത്തിയ പ്രഥമ 'സുധീര്‍ പന്താവൂര്‍' പുരസ്‌കാരം സീല്‍ ആശ്രമ സ്ഥാപകനും ഡയറക്റ്ററുമായ പാസ്റ്റര്‍ കെ.എം. ഫിലിപ്പിന് സമ്മാനിച്ചു.പന്‍വേലിലെ സീല്‍ ആശ്രമത്തില്‍ നടന്ന ചടങ്ങിലായിരുന്നു പുരസ്‌കാരം നല്‍കിയത്.

ചടങ്ങില്‍ മടങ്ങര്‍ലി പരമേശ്വരന്‍ നമ്പൂതിരി പ്രശസ്തി പത്രവും മുണ്ടയൂര്‍ പരമേശ്വരന്‍ നമ്പൂതിരി 51111 രൂപയുടെ ചെക്കും പാസ്റ്റര്‍ കെ.എം. ഫിലിപ്പിന് കൈമാറി. സുധീര്‍ പന്താവൂരിന്‍റെ ബന്ധുമിത്രാദികള്‍ പങ്കെടുത്ത ചടങ്ങില്‍ മുംബൈയിലെ സാമൂഹ്യ സാംസ്‌കാരിക മണ്ഡലത്തിലെ പ്രവര്‍ത്തകരും പങ്കെടുത്തു. ഇങ്ങനെയൊരു പുരസ്‌കാരം ലഭിച്ചതില്‍ വളരെയധികം സന്തോഷമുണ്ടെന്നും മുന്നോട്ടുള്ള പ്രയാണത്തില്‍ ഇതൊരു ഊര്‍ജമായിരിക്കുമെന്നും' പുരസ്‌കാരം ഏറ്റു വാങ്ങിയ ശേഷം സീല്‍ ഡയറക്റ്റർ പാസ്റ്റര്‍ കെ.എം. ഫിലിപ്പ് പറഞ്ഞു.

മഹാരാഷ്ട്ര മൈനോരിറ്റി കമ്മീഷന്‍ മുന്‍ ചെയര്‍മാന്‍ ഡോ. എബ്രഹാം മത്തായി പങ്കെടുത്തു.സീലിന്‍റെ പ്രവര്‍ത്തനം എന്തുകൊണ്ടും മാതൃകാപരമാണെന്നും നല്ലൊരു മനുഷ്യസ്നേഹിയുടെ സ്മരണക്ക് ഏര്‍പ്പെടുത്തിയ ഈ പുരസ്‌കാരം സീലിന് ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും' ഡോ. എബ്രഹാം മത്തായി പറഞ്ഞു.

ഭാവിയില്‍ പാസ്റ്റര്‍ ഫിലിപ്പിന് പദ്മശ്രീ ലഭിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. പുരസ്‌കാര ദാന ചടങ്ങില്‍ സുധീര്‍ പന്താവൂരിന്‍റെ ഓര്‍മ്മകള്‍ മുരളി നായര്‍, തൃവിക്രമന്‍ നമ്പൂതിരി,ആര്യമ്പിള്ളി സുരേഷ്, നരിപ്പറ്റ മുരളി, കപ്ലിങ്ങാട് മുരളി, നാരായണന്‍ പൊതുവാള്‍ എന്നിവര്‍ പങ്കുവച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com