ശക്തികേന്ദ്രങ്ങള്‍ സംരക്ഷിക്കാന്‍ പവാറും അജിത്തും ഒന്നിക്കുന്നു

പുനെയിലും പിംപ്രിയിലും സഖ്യപ്രഖ്യാപനം

Pawar and Ajit join hands to protect strongholds

ശരദ് പവാര്‍, അജിത് പവാര്‍

Updated on

മുംബൈ: മഹാരാഷ്ട്രയിലെ 29 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കും ജനുവരി 15ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തങ്ങളുടെ ശക്തി കേന്ദ്രങ്ങളായ പുനെയിലും പിംപ്രി-ചിഞ്ചുവാഡിലും എന്‍സിപി ശരദ്-അജിത് വിഭാഗങ്ങള്‍ സഖ്യം പ്രഖ്യാപിച്ചു. തങ്ങളുടെ ശക്തികേന്ദ്രങ്ങളിലേക്ക് ബിജെപിയും ഷിന്‍ഡെ വിഭാഗവും കടന്നുകയറാതിരിക്കാനാണ് വീണ്ടും ബന്ധുക്കല്‍ ഒന്നിച്ചിരിക്കുന്നത്.

2023ല്‍ അജിത് പവാര്‍ പാര്‍ട്ടി പിളര്‍ത്തി ഭൂരിഭാഗം നേതാക്കളെയുമായി ബിജെപിയുമായി സഖ്യം ചേര്‍ന്നതിന് പിന്നാലെ രാഷ്ട്രീയമായി അകല്‍ച്ചയിലായിരുന്നു പവാറും അജിതും. എന്നാല്‍ മുന്‍പത്തെ സംഭവങ്ങളെല്ലാം മറന്ന് കൊണ്ടാണ് പരസ്പരം ഇരുവരും പ്രാദേശിക തലത്തില്‍ സഖ്യം ഉണ്ടാക്കിയിരിക്കുന്നത്. മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്കും അജിത് വിഭാഗം ഒറ്റയ്ക്കാണ് മത്സരിക്കുന്നത്.

എന്‍സിപിയും എന്‍സിപി-എസ്പിയും ഒന്നിച്ചു. ഈ കുടുംബം വീണ്ടും ഒന്നിക്കാന്‍ തുടങ്ങിയിരിക്കുന്നു' അജിത് പവാര്‍ പറയുകയുണ്ടായി. പാര്‍ട്ടി പ്രവര്‍ത്തകരോട് പ്രചാരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും റാലികളില്‍ വിവാദങ്ങള്‍ ഒഴിവാക്കാനുമാണ് അജിതിന്‍റെ അഭ്യര്‍ഥന. പുനെയില്‍ സഖ്യപ്രഖ്യാപനം നടത്തിയത് രോഹിത് പവാറാണ്.

രണ്ട് പതിറ്റാണ്ടോളം നീണ്ട ശത്രുത അവസാനിപ്പിച്ച് ഉദ്ധവ് താക്കറെയും രാജ് താക്കറെയും ഒന്നിച്ചതിന് പിന്നാലെയാണ് പവാറും അജിതും ഒന്നിച്ച് പ്രവര്‍ത്തിക്കുന്നത്. രാജ് താക്കറെയും ഉദ്ധവ് താക്കറെയും ഒന്നിച്ചാണ് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് മത്സരിക്കുന്നത്. ഇരുവരും തമ്മിലുണ്ടായിരുന്ന എല്ലാ പിണക്കവും മറന്നാണ് റാലികളില്‍ അടക്കം ഒന്നിച്ചെത്തിയത്. തങ്ങളുടെ ശക്തികേന്ദ്രങ്ങളിലേക്കുള്ള ബിജെപിയുടെ കടന്നുകയറ്റം തടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് പവാര്‍ കുടുംബവും താക്കറെ കുടുംബവും ഇപ്പോള്‍ രമ്യതയിലെത്തിയിരിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com