

മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയെ സഖ്യത്തില്‍ ഉള്‍പ്പെടുത്താന്‍ പവാര്‍
മുംബൈ: തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനു മുന്നോടിയായി രാജ്താക്കറെയുടെ എംഎന്‍എസിനെക്കൂടി ഉള്‍പ്പെടുത്തി മഹാവികാസ് അഘാഡി (എംവിഎ) സഖ്യം വിപുലീകരിക്കാന്‍ ശരദ്പവാറിന്‍റെ നീക്കം.എംഎന്‍എസിനെ സഖ്യത്തില്‍ ഉള്‍പ്പെടുത്തുന്നതില്‍ മഹാരാഷ്ട്ര കോണ്‍ഗ്രസിനുള്ളില്‍ എതിര്‍പ്പുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പവാര്‍ ഇക്കാര്യം ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തുമെന്നാണ് സൂചന.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബിജെപി നയിക്കുന്ന മഹായുതിക്കെതിരായ പ്രതിപക്ഷസഖ്യത്തെ ശക്തിപ്പെടുത്താന്‍ എംഎന്‍എസിനെ എംവിഎയിലേക്ക് കൊണ്ടുവരുന്നത് സഹായിക്കുമെന്ന് പവാര്‍ വിശ്വസിക്കുന്നു.
ജനാധിപത്യവും വോട്ടവകാശവും സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ എംഎന്‍എസ് എംവിഎ സഖ്യത്തോടൊപ്പമാണെന്ന് പവാര്‍ പറഞ്ഞു. പൊതുജനധാരണ രൂപപ്പെടുത്തുന്നതിന് രാജ്താക്കറെയെപ്പോലൊരു നേതാവിനെ പ്രതിപക്ഷത്തിന് ആവശ്യമാണെന്നും പവാര്‍ പറഞ്ഞു.