പേ ആന്‍ഡ് പാര്‍ക്കിങ് ഫീസ് 40 ശതമാനം വര്‍ധിപ്പിക്കുന്നു

അശ്വിനി ഭിഡെ അനുമതി നല്‍കിയാല്‍ ഉടന്‍ നടപ്പാക്കും

Pay and parking fees increase by 40 percent

പേ ആന്‍ഡ് പാര്‍ക്കിങ് ഫീസ് 40 ശതമാനം വര്‍ധിപ്പിക്കുന്നു

Updated on

മുംബൈ: മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നഗരത്തിലെ പേ ആന്‍ഡ് പാര്‍ക്കിങ് സൗകര്യങ്ങളില്‍ പാര്‍ക്കിങ് ഫീസ് 40 ശതമാനം വര്‍ധിപ്പിക്കുന്നു. അഡീഷണല്‍ മുനിസിപ്പല്‍ കമ്മിഷണറുടെ (പ്രോജക്ടുകള്‍) ഓഫീസ് അംഗീകരിച്ചെങ്കിലും മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേധാവി അശ്വിനി ഭിഡെയുടെ അനുമതി ഇതിന് ലഭിച്ചിട്ടില്ല.

2021 മാര്‍ച്ചില്‍ പഴയനിരക്കുകള്‍ കാലഹരണപ്പെട്ടെങ്കിലും 2021-നുശേഷം ഇതാദ്യമായാണ് പാര്‍ക്കിങ് ചെലവുകളുടെ നിരക്കുകള്‍ പരിഷ്‌കരിക്കുന്നതെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു.

നിലവിലുള്ള പേ ആന്‍ഡ് പാര്‍ക്ക് നിരക്കുകള്‍ 2021 മാര്‍ച്ചില്‍ കാലഹരണപ്പെട്ടു. എന്നിരുന്നാലും, കോവിഡ് മൂലവും 2022 മാര്‍ച്ചില്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പിരിച്ചുവിട്ടതിനാലും ചാര്‍ജുകള്‍ പരിഷ്‌കരിച്ചിരുന്നില്ല.

logo
Metro Vaartha
www.metrovaartha.com