വിഷു ആഘോഷിച്ച് മലയാളി ക്ഷേത്രങ്ങള്‍

പൊന്നുഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ രാവിലെ നാലര മുതല്‍ വിഷുക്കണിദര്‍ശനം സംഘടിപ്പിച്ചു
Malayali temples celebrate Vishu

വിഷു ആഘോഷിച്ച് മലയാളി ക്ഷേത്രങ്ങള്‍

Updated on

മുംബൈ: മുംബൈയിലും സമീപപ്രദേശങ്ങളിലുമുള്ള മലയാളി ക്ഷേത്രങ്ങള്‍ വിഷുക്കണിയൊരുക്കിയും കൈനീട്ടം നല്‍കിയും വിഷു ആഘോഷിച്ചു. ഡോംബിവിലി പൊന്നു ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ രാവിലെ നാലരയ്ക്ക് വിഷുക്കണി ദര്‍ശനവും വിഷു കൈനീട്ട വിതരണവും ആരംഭിച്ചു.

പൊന്നിന്‍ കണി കണ്ട് ദര്‍ശന പുണ്യം നേടി കൈനീട്ടവും വാങ്ങിയാണ് ഭക്തജനങ്ങള്‍ മടങ്ങിയത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒന്നിച്ചുകൂടിയാണ് വിഷുസദ്യ പങ്കിട്ടത്.

കല്യാണ്‍, അംബര്‍നാഥ്, ഉല്ലാസനഗര്‍, താക്കുര്‍ളി, ഡോംബിവ്ലി, താനെ, മുളുണ്ട്, മാട്ടുംഗ, ചെമ്പൂര്‍, നവി മുംബൈ, അന്ധേരി, ബോറിവ്‌ലി വസായ്, മീരാ റോഡ്, തുടങ്ങി മലയാളികള്‍ കൂടുതല്‍ വസിക്കുന്ന മേഖലകളിലെല്ലാം ക്ഷേത്രങ്ങളിലും വിഷുആഘോഷത്തിന് അവസരം ഒരുക്കിയിരുന്നു. വിവിധ മലയാളി സമാജങ്ങളുടെ നേതൃത്വത്തിലും വിഷു ആഘോഷം നടത്തി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com