ഓട്ടോ, ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് സൗജന്യ മറാഠി പരിശീലനം

പ്രത്യേക ക്യാംപുകളും ക്ലാസുകളും
Free Marathi training for auto and taxi drivers

ഓട്ടോ, ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് സൗജന്യ മറാഠി പരിശീലനം

Updated on

മുംബൈ: സംസ്ഥാനത്ത് ഭാഷാനിയമങ്ങള്‍ കര്‍ശനമാക്കുന്നതിനിടെ ഓട്ടോ, ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് സൗജന്യ മറാഠി പരിശീലനം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. യാത്രക്കാരുമായി ഫലപ്രദമായി ആശയവിനിമയം നടത്താന്‍ ഡ്രൈവര്‍മാര്‍ക്ക് മറാത്തി പരിജ്ഞാനം നിര്‍ബന്ധമാക്കുന്ന നടപടികളുടെ ഭാഗമായാണ് ഈ പദ്ധതി.

പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം ഡ്രൈവര്‍മാര്‍ക്ക് അടിസ്ഥാന മറാഠി സംസാരശേഷി ഉറപ്പാക്കേണ്ടതുണ്ട്. ഇതിനായി പ്രത്യേക പരിശീലന ക്യാംപുകളും ക്ലാസുകളും സംഘടിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഭാഷാപരമായ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കി യാത്രക്കാരുടെ സേവനം മെച്ചപ്പെടുത്തുക എന്നതാണ് ലക്ഷ്യം

നിയമങ്ങള്‍ പാലിക്കാത്ത ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കാനും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. മറാഠി ഭാഷയുടെ പ്രചാരവും സേവന നിലവാരവും ഉയര്‍ത്തുന്നതിനാണ് നടപടി

logo
Metro Vaartha
www.metrovaartha.com