മുംബൈയില്‍ ഐഫോണ്‍ വാങ്ങാന്‍ വരിനിന്നവര്‍ തമ്മില്‍ കൂട്ടത്തല്ല്

ബികെസിയില്‍ പുലര്‍ച്ചെ തന്നെ ഫോണ്‍ വാങ്ങാനെത്തിയത് ആയിരക്കണക്കിന് ഐ ഫോണ്‍ പ്രേമികള്‍
People in line to buy iPhones clash in Mumbai

ഐഫോണ്‍ വാങ്ങാന്‍ വരിനിന്നവര്‍ തമ്മില്‍ കൂട്ടത്തല്ല്

Updated on

മുംബൈ: ഐഫോണ്‍ 17 വാങ്ങാന്‍ മുംബൈയിലെ ബികെസി ജിയോ സെന്‍ററിലെ ആപ്പിള്‍ സ്റ്റോറില്‍ എത്തിയവര്‍ തമ്മില്‍ സംഘര്‍ഷം. അദ്യദിനത്തില്‍ തന്നെ ഫോണ്‍ സ്വന്തമാക്കാനായി ഗുജറാത്തില്‍ നിന്നടക്കമുള്ളവര്‍ മുംബൈയില്‍ എത്തിച്ചേര്‍ന്നിരുന്നു. പുലര്‍ച്ചെ മുതല്‍ എത്തിയവര്‍ തമ്മിലാണ് വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായത്. വേണ്ട സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

ഐഫോണ്‍ 17 സീരീസ് ഫോണുകള്‍ വാങ്ങാന്‍ തിക്കും തിരക്കും കൂട്ടുന്നവരുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മുംബൈയിലെ സ്റ്റോര്‍ തുറക്കുന്നതിന് മണിക്കൂറുകള്‍ മുന്‍പുതന്നെ വലിയ ജനക്കൂട്ടം സ്റ്റോറിന് പുറത്ത് തടിച്ചുകൂടിയിരുന്നു. അടുത്തിടെ പുറത്തിറക്കിയ ഉപകരണങ്ങള്‍ ആദ്യം വാങ്ങുന്നവരില്‍ ഒരാളാകാന്‍ വേണ്ടിയാണ് ആപ്പിള്‍ ആരാധകര്‍ രാത്രി മുതല്‍തന്നെ വരിനിന്നത്.

ആറുമാസമായി ഈ ഫോണിനായി കാത്തിരിക്കുകയാണെന്നും പുലര്‍ച്ചെ മൂന്ന് മുതല്‍ ക്യൂ നില്‍ക്കുകയാണെന്നും ചിലര്‍ പറഞ്ഞു. ഓറഞ്ച് നിറത്തിലുള്ള ഐഫോണ്‍ 17 പ്രോ മാക്സ് വാങ്ങാന്‍ രാത്രി എട്ട് മുതല്‍ കാത്തിരിക്കുകയാണെന്നും ഇത്തവണ ക്യാമറയിലും ബാറ്ററിയിലും രൂപത്തിലും വന്ന മാറ്റങ്ങളാണ് തന്നെ ആകര്‍ഷിച്ചതെന്നും മറ്റുചിലര്‍ വിശദീകരിച്ചു.

അടുത്തിടെ ആപ്പിള്‍ അവതരിപ്പിച്ച ഐഫോണ്‍ 17 സീരീസിന് 82,900 മുതല്‍ 2,29,900 വരെയാണ് വില. മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്കും നേരിട്ട് വാങ്ങാനെത്തുന്നവര്‍ക്കുമായി സെപ്റ്റംബര്‍ 19 മുതലാണ് ഇവ സ്റ്റോറുകളില്‍ എത്തിയത്. വില്‍പ്പന വര്‍ദ്ധിപ്പിക്കുന്നതിനായി ആപ്പിളിന്‍റെ റീട്ടെയില്‍ പങ്കാളികളും വിതരണക്കാരും ക്യാഷ്ബാക്ക്, എക്സ്ചേഞ്ച് ബോണസുകള്‍, ദീര്‍ഘകാല ഇഎംഐ സ്‌കീമുകള്‍ എന്നിവയുള്‍പ്പെടെ നിരവധി ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com