

മുംബൈ: നോർത്ത് മഹാരാഷ്ട്രയിലെ മലയാളികളുടെ യാത്ര പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി മലയാളികൾ ഒപ്പിട്ട നിവേദനം സെൻട്രൽ റെയിൽവേക്ക് നൽകി. ബുസാവൽ ഡിവിഷൻ റെയിൽവേ മാനേജർ ഡോ: രാം നിവാസ് മീനയ്ക്കാണ് നിവേദനം കൈമാറിയത്. NMCA -ഫെയ്മ മഹാരാഷ്ട്രയുടെ നേതൃത്വത്തിൽ നടന്ന കൺവെൻഷനിൽ വിവിധ വിഷയങ്ങൾ ചൂണ്ടികാട്ടി.
ഫെയ്മ മഹാരാഷ്ട്ര - NMCA നിവേദക സംഘത്തിൽ NMCA ജോ: സെക്രട്ടറി ശിവൻ സദാശിവൻ, NMCA കമ്മറ്റി അംഗങ്ങളായ ജി.കെ ശശികുമാർ , വിനോദ് പിള്ള എന്നിവർ നോർത്ത് മഹാരാഷ്ട്രയിലെ വിവിധ മേഖലകളിലെ യാത്ര വിഷയങ്ങൾ ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്യുകയും നാസിക് വഴി കൊങ്കൺ റൂട്ടിലൂടെ പുതിയ ട്രെയിൻ ആരംഭിക്കുക മുതലായ ആവശ്യങ്ങളാണ് ഇന്ന് സമർപ്പിച്ച നിവേദനത്തിൽ ആവശ്യപ്പെട്ടതെന്ന് അനൂപ് പുഷ്പാംഗദൻ (ചീഫ് കോർഡിനേറ്റർ ഫെയ്മ നോർത്ത് മഹാരാഷ്ട്ര& ജനറൽ സെക്രട്ടറി NMCA) അറിയിച്ചു.