എല്‍ ആന്‍ഡ് ടി സീവുഡ്‌സ് റെസിഡെന്‍സില്‍ ഓണാഘോഷം

കലാപരിപാടികളും അരങ്ങേറി

Onam Celebration at L&T Seawoods Residences

എല്‍. ആന്‍ഡ് ടി. സീവുഡ്‌സ് റെസിഡെന്‍സില്‍ ഓണാഘോഷം

Updated on

നെരൂള്‍: നെരൂളിലെ എല്‍. ആന്‍ഡ് ടി. സീവുഡ്‌സ് റെസിഡെന്‍സില്‍ ഓണാഘോഷം വിവിധ പരിപാടികളോടെ നടത്തി. 300-ലധികം താമസക്കാരുടെ പങ്കാളിത്തത്തോടെ നടന്ന ആഘോഷം വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള താമസക്കാരുടെ സജീവസാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി.

പൂക്കളത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് മാവേലിമന്നനെ ഘോഷയാത്രയായി ഹാളിലേക്ക് ആനയിച്ചു. സീവുഡ്‌സ് റെസിഡെന്‍സിലെ വനിതകള്‍ അവതരിപ്പിച്ച തിരുവാതിരക്കളി ആഘോഷത്തിന് മാറ്റുകൂട്ടി.

വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ കാണികള്‍ക്ക് നവ്യാനുഭവമായി. വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.

logo
Metro Vaartha
www.metrovaartha.com