വിസ്താര വിമാനത്തിൽ ഫോൺ മോഷണം: പൊലീസ് കേസെടുത്തു

സംഭവത്തിൽ അജ്ഞാതനെതിരെ സഹാർ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു
വിസ്താര വിമാനത്തിൽ ഫോൺ മോഷണം: പൊലീസ് കേസെടുത്തു
vistara flight

മുംബൈ: സിംഗപ്പൂരിൽ നിന്ന് വിസ്താര എയർലൈൻസ് വിമാനത്തിൽ മുംബൈയിലേക്കുള്ള യാത്രയ്ക്കിടെ ഫോൺ മോഷണം. പൊലീസ് കേസെടുത്തു. നവി മുംബൈയിലെ നെരൂളിൽ താമസിക്കുന്ന അഭിഭാഷകൻ അവിനാഷ് ഹരി ഫതംഗരെ (48) യുടെ മൊബൈൽ ഫോണാണ് മോഷണം പോയത്. ഈ സംഭവത്തിൽ അജ്ഞാതനെതിരെ സഹാർ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.

വിമാനം മുംബൈ വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം എല്ലാ യാത്രക്കാരുടെ ബാഗുകളും പരിശോധിക്കുമെന്നും സംശയാസ്പദമായ വ്യക്തികളെ പരിശോധിക്കുമെന്നും വിസ്താര എയർലൈൻസ് ഉറപ്പുനൽകിയിരുന്നതായും എന്നാൽ ഈ വാഗ്ദാനം പാലിക്കുന്നതിൽ എയർലൈൻ പരാജയപ്പെട്ടതായും ഫതാംഗരെ ആരോപിച്ചു.

സംഭവം വിവരിച്ചുകൊണ്ട്, ഫതംഗരെ പറഞ്ഞു, “ഞാൻ മെയ് 22 ന് യുകെ -108 ഫ്ലൈറ്റിൽ സിംഗപ്പൂരിലെ ഒരു ടൂർ കഴിഞ്ഞ് വിസ്താര എയർലൈൻസിൽ മുംബൈയിലേക്ക് മടങ്ങുകയായിരുന്നു. രാത്രി 10:30 ന് ഞാൻ മുൻ സീറ്റിന്റെ പിൻ കവറിൽ വെച്ചിരുന്ന എന്റെ ഫോൺ പരിശോധിച്ചു. ഞാൻ കുറച്ച് നേരം ഉറങ്ങി, ഉണർന്നപ്പോഴാണ് എന്റെ ഫോൺ നഷ്ടപ്പെട്ടതായി ഞാൻ മനസ്സിലാക്കുന്നത്.

ഫതംഗരെ തന്റെ ഫോണിനായി വിമാനത്തിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മോഷണവിവരം കാബിൻ ക്രൂവിനെ അറിയിക്കുകയും ഒരു യാത്രക്കാരനെക്കുറിച്ച് സംശയം ഉന്നയിക്കുകയും ചെയ്തു. ലാൻഡ് ചെയ്യുമ്പോൾ, അവരുടെ സുരക്ഷാ ടീം എല്ലാ യാത്രക്കാരുടെ ബാഗുകളും പരിശോധിക്കുമെന്നും സംശയാസ്പദമായ ഏതെങ്കിലും യാത്രക്കാരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുക്കുമെന്നും ക്യാബിൻ ക്രൂ ഉറപ്പ് നൽകിയിരുന്നു.

എന്നാൽ വിമാനം ലാൻഡ് ചെയ്തതിനുശേഷം, യാത്രക്കാർ ഇറങ്ങാൻ തുടങ്ങുകയും , ഫതംഗരെ ആവശ്യപ്പെട്ടിട്ടും, മോഷ്ടിച്ച ഫോണിനായി തിരച്ചിൽ നടത്താൻ ക്യാബിൻ ക്രൂ തയ്യാറായില്ല. വിമാനക്കമ്പനിയിൽ നിന്ന് സഹായം ലഭിക്കാത്തതിൽ നിരാശനായ ഫതംഗരെ സഹാർ പൊലീസിൽ പരാതി നൽകാൻ തീരുമാനിച്ചു. ഇതോടെ മൊബൈൽ ഫോൺ മോഷ്ടിച്ച അജ്ഞാതർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുക യായിരുന്നു.

Trending

No stories found.

Latest News

No stories found.