പ്രാവ് ഒരു ഭീകര ജീവിയാണ്: കബൂത്തര്‍ ഖാനകള്‍ അടച്ച് പൂട്ടി ബിഎംസി

ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി
Pigeons are a dangerous creature: BMC closes down pigeon coops

കബൂത്തര്‍ ഖാന

Updated on

മുംബൈ: മുംബൈ നഗരത്തിലെ 51 കബൂത്തര്‍ ഖാനകള്‍ അടച്ചു പൂട്ടുന്നു. വര്‍ഷങ്ങളായി ഉയര്‍ന്നുവരുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്, മുംബൈയിലെ പ്രാവുകള്‍ക്ക് തീറ്റ നല്‍കുന്ന സ്ഥലങ്ങള്‍ അടച്ചുപൂട്ടാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ബിഎംസിക്ക് നിര്‍ദേശം നല്‍കിയത്.

പ്രാവുകളുടെ വിസര്‍ജ‍്യം ശ്വസനവ്യവസ്ഥയെ ബാധിച്ച് ഗുരുതരമായ രോഗത്തിന് കാരണമാകുമെന്ന് ഇന്ത്യന്‍ ജേണല്‍ ഓഫ് അലര്‍ജി, ആസ്ത്മ ആന്‍ഡ് ഇമ്മ്യൂണോളജിയുടെ കണ്ടെത്തലുകളെ തുടര്‍ന്നാണ് നടപടി.

പ്രാവുകളുമായി ബന്ധപ്പെട്ട പൊതുജനാരോഗ്യ ആശങ്കകളെക്കുറിച്ച് മഹാരാഷ്ട്ര മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു.

എട്ട് ആഴ്ചയ്ക്കുള്ളില്‍ സമഗ്രമായ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാന്‍ സംസ്ഥാന ആരോഗ്യ വകുപ്പിനും മുംബൈ നഗരസഭയ്ക്കും കമ്മിഷനന്‍ നിര്‍ദേശം നല്‍കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com