വിമാനം റദ്ദാക്കി: മുംബൈ വിമാനത്താവളത്തിൽ യാത്രക്കാർ കുടുങ്ങിയത് 16 മണിക്കൂറിലേറേ !!

indigo airlines announced new flights from thiruvananthapuram airport
വിമാനം റദ്ദാക്കി: മുംബൈ വിമാനത്താവളത്തിൽ യാത്രക്കാർ കുടുങ്ങിയത് 16 മണിക്കൂറിലേറേ !!
Updated on

മുംബൈ: മുംബൈയിൽ നിന്ന് ഇസ്താംബുളിലേക്കുള്ള ഇൻഡിഗോ വിമാനം റദ്ദാക്കിയതിനാൽ നൂറിലധികം യാത്രക്കാർ ശനിയാഴ്ച ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 16 മണിക്കൂറിലേറെ കുടുങ്ങി. വിമാനത്തിന് സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ഫ്ലൈറ്റ് വൈകുമെന്ന് ആദ്യം പറഞ്ഞെങ്കിലും ഒടുവിൽ റദ്ദാക്കുകയായിരുന്നു.

ശനിയാഴ്ച മുംബൈയിൽ നിന്ന് രാവിലെ 6:55 ന് പുറപ്പെടേണ്ടിയിരുന്ന ഇൻഡിഗോയുടെ 6E17 വിമാനമാണ് സാങ്കേതിക തകരാറുകൾ കാരണം വൈകിയത്.

മണിക്കൂറുകളോളം ഫ്ലൈറ്റ് വൈകിയതിനാൽ, യാത്രക്കാർ സോഷ്യൽ മീഡിയയിലൂടെ പരാതിപ്പെടാനും പ്രതിഷേധിക്കാനും തുടങ്ങി. ഒടുവിൽ രാത്രി 11:00 ന് മറ്റൊരു വിമാനത്തിൽ ഇവരെ യാത്രയാക്കുകയായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com