മുംബൈ-സൂറത്ത് ലോക്കല്‍ ട്രെയിന്‍ സർവീസിന് നീക്കം

സൂറത്ത് സ്‌റ്റേഷന്‍ നവീകരിക്കുന്നത് 1500 കോടി രൂപ ചെലവഴിച്ച്

Plans to run local train between Mumbai and Surat

മുംബൈയ്ക്കും സൂറത്തിനുമിടയില്‍ ലോക്കല്‍ ട്രെയിന്‍ ഓടിക്കാന്‍ ആലോചന

Updated on

മുംബൈ: മുംബൈക്കും സൂറത്തിനുമിടയില്‍ ലോക്കല്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കാന്‍ നീക്കം. സാധാരണ ലോക്കല്‍ ട്രെയിനുകളെ അപേക്ഷിച്ച് കൂടുതല്‍ സൗകര്യങ്ങള്‍ ഉള്ള ട്രെയിനാകും സര്‍വീസിനായി ഉപയോഗിക്കുക. എസി കോച്ചുകള്‍ ഉള്‍പ്പെടുത്താനും ദൈര്‍ഘ്യമേറിയ യാത്ര പരിഗണിച്ച് ശൗചാലയ സൗകര്യം ഒരുക്കാനും പദ്ധതിയുണ്ട്.

നിലവില്‍ ദീര്‍ഘദൂര ട്രെയിനുകളെ ആശ്രയിക്കുന്നവര്‍ക്ക് ഇത് കൂടുതല്‍ എളുപ്പവും ചെലവുകുറഞ്ഞതുമാണെന്നും അധികൃതര്‍ പറഞ്ഞു. പദ്ധതിയുടെ പ്രാഥമിക നടപടികള്‍ പുരോഗമിക്കുകയാണെന്നും സര്‍വീസിന്‍റെ സമയം, സ്റ്റോപ്പുകള്‍ എന്നിവയെല്ലാം വൈകാതെ പുറത്ത് വിടുമെന്നും അധികൃതര്‍ പറഞ്ഞു.

ലോക്കല്‍ ട്രെയിനുകള്‍ക്കായി സൂറത്ത് റെയില്‍വേ സ്റ്റേഷനില്‍ പുതിയ പ്ലാറ്റ്ഫോമുകള്‍ നിര്‍മ്മിക്കുന്നുണ്ട്. ഏകദേശം 1,500 കോടി രൂപ ചെലവഴിച്ചുള്ള സ്റ്റേഷന്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ 2027 ഡിസംബറോടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com