ഒറ്റയാൾ നാടകം 'പെൺനടൻ' ജനുവരി 28ന് വസായിയിൽ

ഒറ്റയാൾ നാടകം 'പെൺനടൻ' ജനുവരി 28ന് വസായിയിൽ

ഏറെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയ നാടകം മുംബൈയുടെ പശ്ചിമ മേഖലയിൽ ആദ്യമായാണ് അവതരിപ്പിക്കപ്പെടുന്നത്.

മുംബൈ: പ്രശസ്ത സിനിമാ-നാടക നടൻ സന്തോഷ്‌ കീഴാറ്റൂരിന്‍റെ പ്രസിദ്ധമായ ഒറ്റയാൾ നാടകം പെൺനടൻ വസായിൽ അരങ്ങേറുന്നു. ജനുവരി 28 ഞായറാഴ്ച രാത്രി ഏഴര മണിക്ക് വസായ് വെസ്റ്റ് മാണിക്ക്പൂരിലെ ബികെഎസ് സ്കൂൾ ഓഡിറ്റോറിയത്തിലാണ് നാടകം അവതരിപ്പിയ്ക്കുന്നത്. ഏറെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയ നാടകം മുംബൈയുടെ പശ്ചിമ മേഖലയിൽ ആദ്യമായാണ് അവതരിപ്പിക്കപ്പെടുന്നത്.

മലയാള ഭാഷാ പ്രചാരണ സംഘവും, മലയാളോത്സവം സംഘാടക സമിതിയും, പ്രദേശത്തെ ഇതര മലയാളി സംഘടനകളുടെ സഹായത്തോടെ സംയുക്തമായാണ് അരങ്ങൊരുക്കുന്നത്. പ്രവേശനം സൗജന്യമാണ്.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com