Mumbai
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലി ബികെസിയിൽ; ഒരു ലക്ഷത്തോളം പേരെ പ്രതീക്ഷിക്കുന്നതായി ബിജെപി
മുംബൈ: ബാന്ദ്ര കുർള കോംപ്ലക്‌സിൽ നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലിയിൽ ഏകദേശം ഒരു ലക്ഷത്തോളം പേർ പങ്കെടുക്കുമെന്ന് ബിജെപി വക്താക്കൾ അറിയിച്ചു.വൈകിട്ട് 4.40ന് മുംബൈയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന പ്രധാനമന്ത്രി 5 മണിക്ക് അദ്ദേഹം ബികെസിയിൽ അഭിസംബോധന ചെയ്തു സംസാരിക്കും.
അടിസ്ഥാന സൗകര്യ വികസനം,നഗര യാത്ര ലഘൂകരിക്കൽ, ആരോഗ്യ സംരക്ഷണം ശക്തിപ്പെടുത്തൽ എന്നിവ ലക്ഷ്യമിട്ട് 38,000 കോടിയിലധികം രൂപയുടെ പദ്ധതികളുടെ ഒരു ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും. വൈകിട്ട് 6.30ന് അന്ധേരി ഈസ്റ്റിലെ ഗുണ്ഡാവലിയിൽ മെട്രോ 2എയും 7 ലൈനുകളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.പ്രധാനമന്ത്രി മെട്രോയിൽ യാത്ര ചെയ്തേക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.