മുംബൈ ദാദറിൽ മാനസിക അസ്വാസ്ഥ്യമുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ഊബർ ഡ്രൈവർ അറസ്റ്റിൽ

വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നതെന്നാണ് പൊലീസ് വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ടാക്സി ഡ്രൈവറെ ദാദർ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്നും ഡ്രൈവർ അവളെ പ്രലോഭിപ്പിച്ച് തന്നോടൊപ്പം കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രതി മുഹമ്മദ് ജലീൽ ഖലീൽ (33) വഡാലയിൽ താമസിക്കുന്നതായും ഊബർ ടാക്സി ഓടിക്കുന്നതായും ദാദർ പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നതെന്നാണ് പൊലീസ് വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. മാനസികാസ്വാസ്ഥ്യമുള്ള 15 വയസുകാരി തന്റെ ബന്ധുവിലൊരാളുടെ കൂടെ താമസിക്കാനെത്തിയതായിരുന്നു. എന്നാൽ രാത്രി ഒരു 11.30ന് വീട്ടിൽ നിന്ന് ഇറങ്ങി റോഡിൽ നിൽക്കുകയായിരുന്നു പെൺകുട്ടി. ഈ സമയം, ഊബർ ഡ്രൈവറായ പ്രതി മുഹമ്മദ് ജലീൽ ഖലീൽ ഈ പെൺകുട്ടി ഒറ്റയ്ക്ക് റോഡിൽ നിൽക്കുന്നത് കാണാനിടയായി.

പെൺകുട്ടിയെ ഒറ്റയ്ക്ക് കണ്ട ഖലീൽ മുംബൈ ചുറ്റിക്കറക്കി കൊണ്ടുവരാം എന്ന് പറഞ്ഞ് ടാക്സിയിൽ ഇരുത്തുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രതി പെൺകുട്ടിയെ ദാദർ വെസ്റ്റിലെ മേൽപ്പാലത്തിന് സമീപമുള്ള ഗല്ലിയിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തു. ശേഷം പ്രതിയായ ഖലീൽ ക്യാബിനിൽ ഇരുത്തി, പെൺകുട്ടിയെ ടാക്സിയിൽ ഇരുത്തി കൊണ്ടുപോയ അതേ സ്ഥലത്ത് തന്നെ ഉപേക്ഷിച്ചു.

പ്രതി തന്റെ മൊബൈൽ നമ്പർ എഴുതി കൊടുക്കുകയും ഇരയോട് വീണ്ടും കാണണമെങ്കിൽ വിളിക്കാൻ പറയുകയും ചെയ്തതായി ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. വീട്ടിലെത്തിയ പെൺകുട്ടി തനിക്കുണ്ടായ സംഭവങ്ങൾ വീട്ടുകാരോട് പറയുകയായിരുന്നു.

സംഭവത്തിൽ വീട്ടുകാർ ദാദർ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സിസിടിവിയുടെ സഹായത്തോടെ പ്രതി ഡ്രൈവറുടെ ടാക്സി നമ്പർ പൊലീസ് കണ്ടെത്തി. ടാക്സി നമ്പറിൽ നിന്ന് പ്രതിയുടെ വീടിന്റെ വിലാസം പൊലീസിന് ലഭിച്ചു. പെൺകുട്ടിക്ക് നൽകിയ മൊബൈൽ നമ്പറിൽ നിന്ന് പ്രതിയുടെ ലൊക്കേഷൻ കണ്ടെത്തി വഡാല സ്വദേശി മുഹമ്മദ് ജലീൽ ഖലീലിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Trending

No stories found.

Latest News

No stories found.